സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, July 16, 2013

ഇന്ത്യയിലെ 160 വര്‍ഷം പഴക്കമുള്ള ടെലിഗ്രാം യുഗം 14-07-2013 രാത്രി 9 മണിയോടെ അവസാനിച്ചു

ടെലിഗ്രാം യുഗം വിസ്മൃതിയില്‍ 
 V P Sujeendra Babu's photo.
*****************************
ഇന്ത്യയിലെ 160 വര്‍ഷം പഴക്കമുള്ള ടെലിഗ്രാം യുഗം 14-07-2013 രാത്രി 9 മണിയോടെ അവസാനിച്ചു. മൊബൈലിന്റേയും ഇന്റര്‍നെറ്റിന്റേയും യുഗത്തില്‍ അവയ്‌ക്കൊപ്പം എത്താന്‍ ഓടിത്തളര്‍ന്ന ടെലിഗ്രാമിന് സാധിക്
കാത്തതാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ ടെലിഗ്രാം സേവനം അവസാനിപ്പിക്കുക എന്ന തീരുമാനത്തില്‍ എത്തിച്ചത്.
കുറെക്കാലമായി നഷ്ടത്തിലാണ് ഇന്ത്യന്‍ ടെലിഗ്രാം സര്‍വീസ് ഓടിക്കൊണ്ടിരിക്കുന്നത്. 100 കോടി ചെലവുള്ള ടെലിഗ്രാം സര്‍വീസില്‍ നിന്നും ബിഎസ്എന്‍എല്ലിനു ലഭിക്കുന്ന വാര്‍ഷിക വരുമാനം ആകെ 75 ലക്ഷം മാത്രമാണ്.
ഇന്ത്യയില്‍ ആദ്യമായി കൊല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബറിലേക്ക് 1850 ല്‍ സര്‍വീസ് നടത്തിയാണ് ടെലിഗ്രാം അതിന്റെ പ്രയാണം ആരംഭിക്കുന്നത്. പിന്നീട് 1854 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇത് പൊതു ജനങ്ങള്‍ക്കായി വിട്ടുകൊടുത്തു. ഇന്ത്യയിലെമ്പാടുമായി ഇപ്പോള്‍ 75 ടെലിഗ്രാം സെന്ററുകളാണുള്ളത്. ഇവിടങ്ങളിലുള്ള ജോലിക്കാരുടെ എണ്ണമാകട്ടെ വെറും 1000 ത്തില്‍ താഴെയും.
ടെലിഗ്രാം സര്‍വീസ് നിര്‍ത്തരുത് എന്നാവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട്ടെ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രാഷ്ട്രപത്രിക്ക് ടെലിഗ്രാം അയച്ച വാര്‍ത്ത‍ നമ്മള്‍ വായിച്ചിരിക്കും. എന്നാല്‍ ടെലിഗ്രാമിന്റെ ഇപ്പോഴത്തെ നിലയില്‍ രാഷ്ട്രപതിക്കും അതിനെ സംരക്ഷിക്കുവാന്‍ കഴിയില്ല എന്ന സ്ഥിതിയാണ്. എന്നിരുന്നാലും ടെലിഗ്രാമിനെ യാത്രയയക്കാന്‍ നിരവധി പേരാണ് അവസാനദിവസം ടെലിഗ്രാം സെന്ററില്‍ എത്തിയത്. വിസ്മൃതിയില്‍ മറയുന്ന ടെലിഗ്രാമിലൂടെ പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ടെലിഗ്രാം അയക്കുകയാണ് പലരും.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on