സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, April 21, 2013

പുരാണങ്ങളിലൂടെ സ്ത്രീശക്തിയും അവളുടെ കുടിലബുദ്ധിയും

ഉര്‍വ്വശി – മേനക – രംഭ – തിലോത്തമമാര്‍ക്ക് സ്വാഗതം

 

1
എഴുതിയത്: സി.പി. രാജശേഖരന്‍
ഹിന്ദുപുരാണങ്ങളില്‍ പുരുഷനെ സ്വാധീനിച്ച് കാര്യങ്ങള്‍ നടത്തിയിരുന്ന പ്രധാന ചില ദേവനര്‍ത്തകിമാരുടെ പേരുകള്‍ അറിയാതെ ഇപ്പോള്‍ ഓര്‍ത്തുപോവുകയാണ്. പണ്ട് ദേവാസുര ചരിത്രത്തിലും ധാരാളം സ്ഥാനാരോഹണങ്ങളും സ്ഥാനചലനങ്ങളും നടന്നിട്ടുണ്ട്. ദേവന്മാരേയും അസുരന്മാരേയും അന്ന് ഏറ്റവും കൂടുതല്‍ വശം കെടുത്തിയിരുന്നത് സ്ത്രീകളോടും അധികാരത്തോടും ഉണ്ടായിരുന്ന മോഹവ്യാമോഹങ്ങള്‍ തന്നെയാണ്. കനകവും കാമിനിയും എല്ലാക്കാലത്തും പുരുഷാധിപത്യത്തിന്റെ കള്ളത്താക്കോലുകളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലത്ത്, ദൈവീക ശക്തിക്കു പരമ പ്രാധാന്യം ഉണ്ടായിരുന്ന ആ കാലത്തുപോലും, സ്ത്രീശക്തിയും അവളുടെ കുടിലബുദ്ധിയും ഭരണത്തേയും അധികാരത്തേയും പണാധിപത്യത്തെയുമെല്ലാം അട്ടിമറിച്ച കഥകളാണ് പുരാണങ്ങളിലൂടെ നാം വായിച്ചെടുത്തത്.


































ദേവരാജാക്കളും അസുരന്മാരും അന്ന് ഭയപ്പെട്ടിരുന്നത് അവരേക്കാള്‍ ആര്‍ജ്ജവവും ഊര്‍ജ്ജവും ഉണ്ടായിരുന്ന മനഃശ്ശക്തിയേയും ആ മനഃശ്ശക്തിയ്ക്ക് ഉറവിടമായ തപശ്ശക്തിയേയുമാണ്. ഋഷികള്‍ക്കും മുനിമാര്‍ക്കും വശമായിരുന്ന തപശ്ശക്തിയും ജ്ഞാനദൃഷ്ടിയും ഈശ്വരന്മാര്‍ക്കുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പുരാണകഥകളില്‍ നിന്ന് നാം ഊഹിച്ചെടുക്കേണ്ടത് അതായത് ദേവന്മാര്‍പോലും വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ തപസ്വാദ്ധ്യായികളായ മുനിമാര്‍ വിചാരിച്ചാല്‍ നടക്കുമായിരുന്നു. അസുരന്മാരെ തോല്‍പിക്കാന്‍ ദേവകള്‍ക്ക് ബുദ്ധി ഉപദേശിച്ചിരുന്നതും മഹാഋഷികളും മുനീശ്വരന്മാരുമായിരുന്നു. അതുകൊണ്ടു തന്നെ ഋഷികള്‍ക്കും താപസന്മാര്‍ക്കും അന്ന് നല്ല ഡിമാന്റായിരുന്നു. അവര്‍ ശപിച്ചാല്‍ ശപിച്ചതു തന്നെ, അനുഗ്രഹിച്ചാല്‍ അതും ഫലിയ്ക്കുന്ന കാലം, മാത്രമല്ല കായിക ശക്തിയുള്ള അസുരന്മാരേക്കാളും ദൈവികമായിക ശക്തിയുള്ള ദേവന്മാരേക്കാളും പ്രബലരായിരുന്നു, മന്ത്രശക്തികൊണ്ട് എല്ലാം നശിപ്പിയ്ക്കാനും പുനര്‍ജനിപ്പിയ്ക്കാനും കഴിവുണ്ടായിരുന്ന, ഋഷികളുടേയും മുനീശ്വരന്മാരുടേയും സ്ഥാനം. മാനുഷവംശത്തില്‍ വന്നുഭവിച്ച ഈശ്വരാവതാരങ്ങളായ രാജാക്കന്മാരും ഈ ഋഷികളെ ഭയക്കുകയും മാനിയ്ക്കുകയും ചെയ്തിരുന്നു.
അത്രകണ്ട് നിസ്തുലശക്തിയുണ്ടായിരുന്ന മുനിമാരേയും ഋഷീശ്വരന്മാരേയും നിഷ്പ്രഭരമാക്കാന്‍ അസുരന്മാര്‍ക്കോ ഈശ്വരന്മാര്‍ക്കോ കഴിയുമായിരുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഋഷീശ്വരന്റെ ശക്തിയില്ലാതാക്കാനും അന്ന് ഉപയോഗിച്ചിരുന്ന ഒറ്റമൂലിയായിരുന്നു സുന്ദരികളായ അപ്‌സരസ്സുകളില്‍ ചിലര്‍. സ്ത്രീയുടെ മുമ്പില്‍ ഏത് ബ്രഹ്മചര്യവും സന്യാസവും തപശ്ശക്തിയുമെല്ലാം കെട്ടണഞ്ഞുപോയ ചരിത്രമാണ് എല്ലാ മതപുരാണങ്ങളില്‍ നിന്നും നാം വായിച്ചെടുത്തിട്ടുള്ളത്. വിശ്വാമിത്രന്‍, അംഗിരസ്സ്, അഗസ്തി തുടങ്ങിയ മുനീശ്വരന്മാരേയും, ഇന്ദ്രന്‍, ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരേയും ഈ അപ്‌സരസ്ത്രീകള്‍ അക്കാലത്ത് കുറച്ചൊന്നുമല്ല മുതലാക്കിയിട്ടുള്ളത്. മറിച്ചും, ഈ സ്ത്രീകളെ വച്ച് അധികാരവും പ്രമാണിത്തവും പ്രതാപവും ഉണ്ടാക്കിയെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത ചരിത്രവും പഴയതാളുകളിലുണ്ട്.
ഇതാ പുരാണം കേരളത്തില്‍ ആവര്‍ത്തിയ്ക്കുന്നു. ഇവിടേയും അധികാരക്കസേരകള്‍ പിടിച്ചെടുക്കുവാനും പിഴുതെറിയുവാനും പലതരം സ്ത്രീ ‘രത്‌ന’ങ്ങളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതായി, സമീപകാല ചരിത്രവും വാര്‍ത്തകളും നമ്മോട് പറയുന്നു. പഴയകാല രംഭതിലോത്തമമാരും ഉര്‍വ്വശിമേനകമാരും ശപിയ്ക്കപ്പെട്ട് ഭൂമിയിലേക്ക് വന്നതായും പുരാണേതിഹാസങ്ങള്‍ സാക്ഷിപ്പെടുത്തുന്നുണ്ട്. അതായത് അവരുടെ സന്തതിപരമ്പരകള്‍ ഭൂമിയിലെ ഏറ്റവും ചെറിയ ഇടങ്ങളിലൊന്നായ കേരളത്തിലാണ് തെറിച്ചു വീണിട്ടുള്ളത് എന്ന് പുതിയ ചരിത്രവും നമ്മെ ബോധ്യപ്പെടുത്തുന്നു. പെണ്ണിനെവച്ച് വിലപേശുകയും പെണ്ണിനെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയും പെണ്ണിന് വേണ്ടി കിട മത്സരം നടത്തുകയും പെണ്ണൊരുമ്പെട്ട് തന്നെ ചരിത്രവും, ഭൂമിശാസ്ത്രവും കിളച്ചു മറിയ്ക്കുകയും ചെയ്യുന്നത് ഈ കൊച്ചുകേരളനാട്ടില്‍ ഇപ്പോള്‍ നിത്യസംഭവമായിരിയ്ക്കുന്നു.
സി.പി.രാജശേഖരന്‍
കഴിഞ്ഞയാഴ്ച ടി.വിയില്‍ കണ്ട ഒരു കോമഡിഷോയില്‍ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറഞ്ഞത് ഇങ്ങിനെയാണ്. നമുക്ക് ആരും കാണാതെ പ്രേമിയ്ക്കാം, പ്രണയിക്കാം ആരെങ്കിലും കണ്ടുപോയാല്‍ പിന്നെ അത് പീഡനമാക്കാതെ തരമില്ല ചേട്ടാ. അതേ, പല പ്രണയനാടകങ്ങളും തുറസ്സായ വ്യഭിചാരങ്ങള്‍പോലും സ്ത്രീപീഡനമായി കുത്തിപ്പൊക്കാന്‍ യഥാര്‍ത്ഥ പീഡനവിദഗ്ധരായ ഇന്ദ്രാദികളും കേരളത്തില്‍ തന്നെ പിറന്നുവീണിട്ടുണ്ട് എന്ന് തീര്‍ച്ച. ഏതു പെണ്ണിന്റെ കൂടെയും പുറപ്പെട്ടിറങ്ങാന്‍ മുണ്ടും മടക്കിക്കുത്തി റഡിയായി നില്‍ക്കുന്ന പുരുഷന്മാരും ഏതൊരുത്തന്റേം കൂടെ എവിടംവരെ വേണമെങ്കിലും കയറിയിറങ്ങി നടക്കാന്‍ മടിയില്ലാത്ത പെണ്ണുങ്ങളും നമ്മുടെ നാട്ടില്‍ ജനസംഖ്യാവര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട് എന്നതിന് സംശയമില്ല. പണ്ട് ദൈവങ്ങള്‍ ശപിച്ച് ഭൂമിയിലേക്ക് വിട്ട പതിതകള്‍ക്ക് നമുക്കിനി സ്വാഗതം പറയാം. ഇവിടെ നിയമം പൂര്‍ണ്ണമായും അവര്‍ക്കനുകൂലമാണ്. നാളെ, ‘മുഖ്യമന്ത്രിയെ ഞാന്‍ ഒരു മുറിയില്‍ കണ്ടിട്ടുണ്ട്’ എന്ന് ഏതെങ്കിലും ഒരുത്തി വിളിച്ചു കൂവിയാല്‍ മുഖ്യമന്ത്രിക്കസേര മാത്രമല്ല ആ പാവത്തിന്റെ തലയും അപകടത്തില്‍ ആയതു തന്നെ. അവള്‍ പറയുന്നത് മാത്രമാകും ശരി, എന്നതു ശരി…

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on