നമ്മുടെ കുട്ടികള്‍ വഴി തെറ്റി പോവാതിരിക്കാനായി പാരന്റല്‍ കണ്ട്രോള്‍ സോഫ്റ്റ്‌വെയര്‍
ദിവസവും ഫേസ്ബുക്കിലുടെ പലരും ചോദിക്കുന്ന കാര്യം ആണ് വീട്ടിലെ കുട്ടികള്‍ ഇന്റര്‍ നെറ്റിലുടെ അശ്ലീല സൈറ്റുകളില്‍ എത്താതിരിക്കാന്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന്. നമ്മള്‍ ഏതൊക്കെ രീതിയില്‍ ബ്ലോക്ക് ചെയ്തു വച്ചാലും അതെല്ലാം പൊളിച്ചടുക്കാന്‍ മിടുക്കര്‍ ആണ് ഇന്നത്തെ പിള്ളേര്‍ . നമ്മളെക്കാള്‍ അറിവ് അവര്‍ക്കായിരിക്കും കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ . കുട്ടികള്‍ വഴി തെറ്റുന്നത് തടയാന്‍ Parental Control Software എന്ന പേരില്‍ നിറയെ സോഫ്റ്റ്‌വെയറുകള്‍ നെറ്റില്‍ കിട്ടാനുണ്ട്. അതില്‍ നല്ലത് എന്ന് തോന്നിയ ചില സോഫ്റ്റ് വെയറുകള്‍ ഇവിടെ പരിചയപ്പെടുത്താം. ചിലതെല്ലാം കാശ് കൊടുത്തു വാങ്ങേണ്ടവയാണ് എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ കാര്യത്തിനു ആയതു കൊണ്ട് കുറച്ചു കാശ് മുടക്കുന്നത് തന്നെയാ നല്ലത്.
നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഇത് വളരെ നല്ലൊരു സോഫ്റ്റ്‌വെയര്‍ തന്നെയാണ്. ഇത് ഇന്‍സ്ടാല്‍ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമാറ്റിക് ആയി കുറെ സൈറ്റുകള്‍ ബ്ലോക്ക് ആവും. ഇനി നമുക്ക് ഫേസ് ബുക്ക് അത് പോലെ ഉള്ള വേറെ ഏതെങ്കിലും ബ്ലോക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ അത് ആഡ് ചെയ്യാനുമുള്ള സൗകര്യം ഇതില്‍ ഉണ്ട്. പാസ്‌വേഡ് ഇട്ടു നമുക്ക് ഇത് പ്രൊട്ടെക്റ്റ് ചെയ്യാം. ഇന്‍സ്റ്റാല്‍ ചെയ്തു കഴിഞ്ഞാല്‍ ആരും അറിയാതെ സൈലന്റ് ആയിട്ട് അത് വര്‍ക്ക് ചെയ്‌തോളും. ഇനി അഥവാ ആരെങ്കിലും കണ്ടു പിടിച്ചു അത് റിമുവ് ചെയ്യുമെന്ന പേടിയും വേണ്ട. പാസ്‌വേഡ് അടിച്ചു കൊടുത്താല്‍ മാത്രമേ ഇത് കമ്പ്യൂട്ടറില്‍ നിന്നും ഒഴിവാക്കാന്‍ കഴിയു. ഇവിടെ ക്ലിക്ക് ചെയ്തു നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഡൌണ്‍ലോഡ് ചെയ്യാം.
Net Nanny
40 യു എസ് ഡോളര്‍ വില വരുന്നുണ്ട് ഇതിന്റെ വില. ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം.
k9 web protection ഇത് ഫ്രീ ആയി തന്നെ ഡൌണ്‍ ലോഡ് ചെയ്യാം. ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്‌തോളു.
ഗൂഗിള്‍ വഴിയെല്ലാം സേര്‍ച്ച് ചെയ്യുമ്പോള്‍ കുട്ടികള്‍ അറിയാതെ അനാവശ്യ വെബ് സൈറ്റുകളിലേക്ക് എത്തി പെടാതിരിക്കാനും വളരെ നല്ലതാണ് ഇത്.
ഇത്രയൊക്കെ ആണെങ്കിലും കുട്ടികളുടെ ഉള്ളം കയ്യില്‍ ഒതുങ്ങുന്ന മൊബൈലില്‍ അവര്‍ക്ക് ആവശ്യമുള്ളതെലാം കിട്ടുന്നുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഈ കാര്യം കൂടെ ശ്രദ്ധിക്കുക. കഴിയുന്നതും കുട്ടികള്‍ക്ക് ഇന്റര്‍ നെറ്റും ക്യാമറയും എല്ലാം ഉള്ള മൊബൈല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on