സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, January 18, 2013

ഗൂഗിളിന് എട്ടിന്റെ പണി; പുത്തന്‍ സേര്‍ച്ച്‌ എഞ്ചിനുമായി ഫേസ്ബുക്ക്

734815_10151542033834705_1574502380_n

ഗൂഗിളിന് എട്ടിന്റെ പണിയുമായി ഫേസ്ബുക്ക് പുത്തന്‍ സെര്‍ച്ച്‌ എന്‍ജിന്‍ പുറത്തിറക്കി. ഗ്രാഫ്‌ സേര്‍ച്ച്‌ എന്ന പേരിലാണ് ഫേസ്ബുക്ക് പുതുക്കിയ സേര്‍ച്ച്‌ ഓപ്ഷന്‍ ഇറക്കിയത്. ഇതോടെ സെര്‍ച്ച്‌ ഭീമന്‍ ഗൂഗിളിനെയാണ് ഫേസ്ബുക്ക് ടാര്‍ജറ്റ് ചെയ്യുന്നത് എന്ന് വ്യക്തമായി. ഇന്റര്‍നെറ്റ് ലോകം മുഴുവനായി തങ്ങളുടെ വരുതിയില്‍ വരുത്തുവാനുള്ള ഫേസ്ബുക്കിന്റെ ശ്രമമായി ഇതിനെ കരുതാം. ഗ്രാഫ് സെര്‍ച്ച് എന്ന പുതിയ സംവിധാനം നല്‍കുന്നത് തീര്‍ത്തും വിപുലമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് അനുഭവമായിരിക്കുമെന്നാണ് ഇത് അവതരിപ്പിച്ച ഫേയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്ഗ് പറഞ്ഞു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫേയ്‌സ്ബുക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഗ്രാഫിക്ക് സെര്‍ച്ച് ഫേയ്‌സ്ബുക്ക് അവതരിപ്പിച്ചത്.
വര്‍ഷങ്ങളോളം ആയി ഫേസ്ബുക്ക് സെര്‍ച്ച്‌ ചത്തു മരവിച്ച അവസ്ഥയില്‍ ആയിരുന്നു. നമ്മുടെ സുഹൃത്തിന്റെ പേരാകട്ടെ, സ്ഥലമാകട്ടെ, ഏതെന്കിലും പേജ് ആകട്ടെ അങ്ങിനെ എന്ത് സെര്‍ച്ച്‌ ചെയ്താലും അതിനു റിസള്‍ട്ട് കിട്ടുമോ ഇല്ലയോ എന്നൊന്നും ഇന്ന് വരെ ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിരുന്നില്ല. അതായത് ബ്രോക്കണ്‍ ആയ അവസ്ഥയില്‍ ആയിരുന്നു ഫേസ്ബുക്ക് സെര്‍ച്ച്‌ എന്നര്‍ത്ഥം. അതിനാണ് ഗ്രാഫ് സെര്‍ച്ചിലൂടെ ഫേസ്ബുക്ക് മാറ്റം വരുത്തുവാന്‍ പോകുന്നത്. ഇന്നത്തെ സെര്‍ച്ച്‌ എന്‍ജിന്‍ അന്നൌന്‍സ്മെന്റിലൂടെ സക്കര്‍ബര്‍ഗ് നിങ്ങളുടെ ഫ്രെണ്ട്സിനെ കണ്ടെത്തുവാനുള്ള പുത്തന്‍ വഴി പറഞ്ഞു തരിക മാത്രമല്ല ചെയ്യുന്നത്. അത് ഗൂഗിള്‍ സെര്‍ച്ചിന് ഒരു ബദല്‍ എന്ന രീതിയിലും അല്ല ഗ്രാഫ് സെര്‍ച്ചിന്റെ വരവ്. പകരം, ഗൂഗിള്‍ എവിടെയാണാവോ പരാജയപ്പെട്ടത്, അവിടെ പിടിച്ചാണ് ഫേസ്ബുക്ക് തുടങ്ങുന്നത്. ഒരു സമ്പൂര്‍ണ്ണ സോഷ്യല്‍ സേര്‍ച്ച്‌ എക്സ്പീരിയന്‍സ് ആകും ഗ്രാഫ് സെര്‍ച്ചിലൂടെ ഫേസ്ബുക്ക് വിഭാവനം ചെയ്യുന്നത്. 100 കോടിയില്‍ കൂടുതല്‍ അംഗങ്ങളും, 240 ബില്യണ്‍ ഫോട്ടോകളും, 1ല ട്രില്ലണ്‍ കണക്ഷന്‍സും ഉള്ള ഫേയ്‌സ്ബുക്കിന്റെ ഡാറ്റബേസ് വിലയിരുത്തുന്ന തരത്തിലായിരിക്കും ഈ സെര്‍ച്ചിങ്ങ് സങ്കേതം പ്രവര്‍ത്തിക്കുക.
fensing
ഗ്രാഫ് സേര്‍ച്ച്‌ ഇപ്പോഴുള്ള ഫേസ്ബുക്ക് സെര്‍ച്ചിന് ഒരു പകരക്കാരന്‍ മാത്രമാവില്ല. പകരം പൂര്‍ണ്ണമായും വന്‍ തോതില്‍ വിപുലീകരിച്ച നമ്മുടെ സോഷ്യല്‍ ലൈഫിലെ കാര്യങ്ങള്‍ വെച്ച് സേര്‍ച്ച്‌ ചെയ്യുവാനുള്ള ഓപ്ഷന്‍ ആയിരിക്കും ഗ്രാഫ് സേര്‍ച്ച്‌ നമുക്ക് ഒരുക്കിത്തരിക.
സാധാരണ ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ചോദിച്ചു നമുക്ക് സെര്‍ച്ച്‌ ചെയ്യാം എന്നതാണ് ഗ്രാഫ് സെര്‍ച്ചിന്റെ പ്രത്യേകത. അതായത് ബുദ്ധിയുള്ള സേര്‍ച്ച്‌ എന്‍ജിന്‍ ആണ് ഫേസ്ബുക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ചുരുക്കം. ഉദാഹരണത്തിന് സാധാരണ ഇംഗ്ലീഷില്‍ which of my friends live in Kozhikode? എന്ന് സെര്‍ച്ച്‌ ബോക്സില്‍ ടൈപ്പ് ചെയ്‌താല്‍ കോഴിക്കോടുകാരായ നമ്മുടെ ഫ്രെണ്ട്സിനെ നമ്മുടെ മുന്നില്‍ കൊണ്ട് വന്നു തരും ഫേസ്ബുക്ക്.
restuarent
നമ്മള്‍ ലൈക്‌ ചെയ്ത ഏതെന്കിലും പോസ്റ്റുകളോ ഫോട്ടോകളോ വെച്ചും ഈ സെര്‍ച്ച്‌ നിര്‍വഹിക്കാം എന്നതും ഗ്രാഫ് സെര്‍ച്ചിന്റെ പ്രത്യേകതയാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഏതൊക്കെ ഫ്രെണ്ട്സ് ആണ് ബൂലോകം ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തത് എന്നും കണ്ടെത്താം. അതിനായി സിമ്പിള്‍ ഇംഗ്ലീഷില്‍ My friends who likes Boolokam എന്ന് ടൈപ്പ് ചെയ്താല്‍ ബൂബ്ലോകം ഫേസ്ബുക്ക് ഫാന്‍ പേജ് ലൈക്‌ ചെയ്ത നമ്മുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് ഉടനെ കിട്ടും.
ഫോട്ടോകളും അവക്ക് കിട്ടിയ ലൈക്കുകളുടെ എണ്ണത്തിന്റെ പേരിലും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ തരം തിരിച്ചും നമുക്ക് സെര്‍ച്ച്‌ ചെയ്യാം. അത് ലോക്കല്‍ ബിസിനസുകളും സേര്‍ച്ച്‌ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ കാണാനാകുന്നതോടെ ലൈക്കുകള്‍ വളരെ കൂടുവാന്‍ സാധ്യതയുണ്ട്.
music
ബീറ്റ വേര്‍ഷനില്‍ ആണ് ഇന്ന് ഗ്രാഫ് സെര്‍ച്ച്‌ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് പേജിന്റെ മുകള്‍ ഭാഗത്ത് ഇടതു വശത്തായി ആയിരിക്കും ഈ സേര്‍ച്ച്‌ ബാര്‍ കടന്നു വരിക. ഈ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് ബീറ്റ വെര്‍ഷനിലെക്കുള്ള വെയിറ്റിംഗ് ലിസ്റ്റില്‍ കടന്നു കൂടാം.
ഗ്രാഫ് സെര്‍ച്ചിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍
ഗൂഗിളിന്റെ ഓട്ടോകമ്പ്ലീറ്റ്‌ സേര്‍ച്ച്‌ റിസള്‍ട്ട് പോലെ ആയിരിക്കും ഗ്രാഫ് സെര്‍ച്ച്‌ വര്‍ക്ക്‌ ചെയ്യുക. മുകളില്‍ പറഞ്ഞ പോലെ ഹോം പേജില്‍ മുകള്‍ ഭാഗത്ത് ഇടതു വശത്തായി ആയിരിക്കും ഈ സേര്‍ച്ച്‌ ബാര്‍ കടന്നു വരിക. നിങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് ആ റിസള്‍ട്ട്‌ മാറി കൊണ്ടിരിക്കും. ഫേസ്ബുക്കിന്റെ സോഷ്യല്‍ ഡാറ്റബേസില്‍ നിങ്ങള്ക്ക് വേണ്ട റിസള്‍ട്ട്‌ ഇല്ലെങ്കില്‍ അത് നിങ്ങളെ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച്‌ എഞ്ചിനിലേക്ക് എത്തിക്കും.

എഴുതിയത് ജാസിര്‍ ജവാസ്‌

 

 

 Sources : http://boolokam.com/


No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on