സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, February 20, 2012

ഇ-റെയില്‍വേ ടിക്കറ്റ്: പ്രിന്‍റൗട്ടിന് പകരം എസ്.എം.എസ്. മതി

ഇ-റെയില്‍വേ ടിക്കറ്റ്: പ്രിന്‍റൗട്ടിന് പകരം എസ്.എം.എസ്. മതി
Posted on: 17 Feb 2012

 ഇന്‍റര്‍നെറ്റ് മുഖേന തീവണ്ടിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അയയ്ക്കുന്ന എസ്.എം.എസ്. യാത്രാരേഖയായി പരിഗണിക്കും. ഫിബ്രവരി 14 മുതല്‍ സംവിധാനം നിലവില്‍ വന്നതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) അറിയിച്ചു. പി.എന്‍.ആര്‍. നമ്പര്‍, തീവണ്ടി നമ്പര്‍, യാത്രത്തീയതി, എന്നിവയും ക്ലാസ്, കോച്ച്, ബര്‍ത്ത് എന്നിവയുടെ വിശദാംശങ്ങളും അടങ്ങിയ സന്ദേശം മൊബൈല്‍ഫോണിലെത്തും.

യാത്രക്കാരന് വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റിന്റെ പ്രിന്‍റൗട്ട് എടുക്കേണ്ട ആവശ്യമില്ല. ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ ആദ്യയാത്രക്കാരന്റെ പേരും അധികയാത്രക്കാരുടെ എണ്ണവുമാണ് രേഖപ്പെടുത്തുക. നിലവില്‍ ഇ-ടിക്കറ്റിന്റെ പ്രിന്‍റൗട്ടില്‍ വരുന്ന ചിത്രം ലാപ്‌ടോപ്പ്, പാംടോപ്പ്, ആധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ഫോണ്‍ എന്നിവയില്‍ ടിക്കറ്റ് പരിശോധകനെ കാണിക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍, ഈ സംവിധാനങ്ങളില്ലാത്ത യാത്രക്കാര്‍ പ്രിന്‍റൗട്ട് തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്. മൊബൈല്‍ഫോണ്‍ നഷ്ടമാവുകയോ ബാറ്ററി ചാര്‍ജ് തീര്‍ന്ന് മെസ്സേജ് കാണിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ തിരിച്ചറിയല്‍രേഖ കാണിച്ച് ആളൊന്നിന് 50 രൂപ വീതം പിഴയടച്ചാല്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ദിനംപ്രതി മൂന്നുലക്ഷം യാത്രക്കാരാണ് ഇന്‍റര്‍നെറ്റ് വഴി ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്രചെയ്യുന്നത്.പ്രിന്‍റൗട്ടിന് പകരം മെസ്സേജ് എന്ന സംവിധാനം വരുന്നതോടെ ദിവസേന മൂന്നുലക്ഷം എ-4 സൈസ് കടലാസ് ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. പണവും സമയവും ലാഭിക്കാമെന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നടപടികൂടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Sources:Mathrbhumi

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on