എസ്.എസ്.എല്‍.സി ക്കാര്‍ക്ക് വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും
Posted on: 20 Feb 2012
എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി പ്രത്യേക വെബ്‌പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടിPസ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ് www.resource.itschool.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഐടിP സ്‌കൂള്‍ വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തിwww.youtube.com/itsvictersഎന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും 11.30 നും ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ട് മണിക്കും വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Sources;Mathrubhumi20-2-2012
Related Post:
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on