അമേരിക്കയിലും പോസ്റ്റല്‍ സംവിധാനം തകര്‍ച്ചയിലേക്ക്
Posted on: 27 Jul 2011
വാര്‍ത്താവിനിമയവിപ്ലവം ഇന്ത്യയിലെന്ന പോലെ ലോകത്തെങ്ങും പോസ്റ്റ് ഓഫീസുകള്‍ക്ക് ഭീഷണിയാവുകയാണ്. അമേരിക്കയില്‍ 3651 പോസ്റ്റ് ഓഫീസുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതോടെ ഒരുപാട് ഉള്‍നാടന്‍ പട്ടണങ്ങളില്‍ പോസ്റ്റ് ഓഫീസേ ഇല്ലാതാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
31 871 പോസറ്റ് ഓഫീസുകളാണ് രാജ്യത്തുള്ളത്. യു.എസ് പോസ്റ്റല്‍ സര്‍വീസിന്റെ ഈ വര്‍ഷത്തെ ധനക്കമ്മി എണ്ണൂറുകോടി ഡോളറാണ്. ഇപ്പോള്‍തന്നെ എഴുപതിനായിരം ഇടങ്ങളില്‍ സാധാരണ കടകളോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പോസ്റ്റ് ഓഫീസുകള്‍ അടച്ചാലും ഈ നിലയിലുള്ള പോസ്റ്റല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.ഏതെല്ലാം പോസ്റ്റ് ഓഫീസുകളാണ് അടയ്ക്കുക എന്ന ജനവരിയോടെയാണ് തീരുമാനിക്കുക.
ജനങ്ങള്‍ക്ക് വേണ്ടാത്തതുകൊണ്ടാണ് ഞങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് ഉയര്‍ന്ന പോസ്റ്റല്‍ ഉദ്യോഗസ്ഥന്‍ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ പത്രത്തോട് പറഞ്ഞു. സാധാരണ അര്‍ത്ഥത്തിലുള്ള പോസ്റ്റല്‍ സേവനം ആളുകള്‍ക്ക് വേണ്ടാതായിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പോസ്റ്റല്‍ വരുമാനത്തിന്റെ 35 ശതമാനം ഐഫോണ്‍, ആന്‍ഡ്രോയിഡ് തുടങ്ങിയ സേവനങ്ങളിലൂടെയും ഉപഭോക്തൃ വസ്തുക്കളുടെ വില്്പനയിലൂടെയുമാണ് വകുപ്പ് നേടുന്നത്. അടക്കാന്‍ ഉദ്ദേശിക്കുന്ന 3061 പോസ്റ്റ് ഓഫീസുകള്‍ ഓരോന്നും ദിവസം രണ്ടുമണിക്കൂറില്‍ താഴെയേ പ്രവര്‍ത്തിക്കുന്നുള്ളൂ.
2009 ല്‍ 1200 പോസ്റ്റ് ഓഫീസുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും 160 എണ്ണമേ ഒടുവില്‍ അടക്കുകയുണ്ടായുള്ളൂ.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on