പരാതികളുടെ കൂമ്പാരം: റെയില്‍വേ പോര്‍ട്ടലില്‍ ഇ-ടിക്കറ്റിങ് നിര്‍ത്തി
കൊട്ടിഘോഷിച്ച് ആഴ്ചകള്‍ക്ക് മുമ്പ് റെയില്‍വേ ആരംഭിച്ച പോര്‍ട്ടലില്‍ ഇ-ടിക്കറ്റിങ്ങ് സംവിധാനം താത്കാലികമായി നിര്‍ത്തി. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ ഈ സംവിധാനം പിന്‍വലിച്ചത്. എന്നാല്‍ സമീപഭാവിയില്‍ത്തന്നെ ഇ-ടിക്കറ്റിങ്ങ് സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ക്രിസ്) രണ്ടുവര്‍ഷം കൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് www. indianrailways.gov.in എന്ന പോര്‍ട്ടല്‍. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കുമായി ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഇത് ആരംഭിച്ചത്. ജൂലായ് ഏഴിന് കൊല്‍ക്കത്തയില്‍ മുന്‍ റെയില്‍വേ മന്ത്രിയും കൊല്‍ക്കത്ത മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, തുടക്കം മുതല്‍ തന്നെ പോര്‍ട്ടലിനെക്കുറിച്ച് പരാതികളുടെ പ്രവാഹമായിരുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് പരാതിയുമായി ബന്ധപ്പെട്ടതെന്ന് റെയില്‍വേവൃത്തങ്ങള്‍ സൂചിപ്പിച്ചു. റെയില്‍വേ ടിക്കറ്റിനും മറ്റു സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ ശ്രമിച്ച് പലരും പരാജയപ്പെടുകയായിരുന്നു. എസ്.ബി.ഐ. കാര്‍ഡ് അല്ലാതെ മറ്റ് ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡുകളൊന്നും സ്വീകരിക്കാനുള്ള സംവിധാനം പോര്‍ട്ടലില്‍ ഇല്ലാതിരുന്നതാണ് പ്രധാനപ്രശ്‌നം. ഇതുമൂലം നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെയില്‍വേക്ക് ഇ-ടിക്കറ്റ് സംവിധാനം പോര്‍ട്ടലില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. എല്ലാ ബാങ്കുകളുടെയും കാര്‍ഡുകളും സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പോര്‍ട്ടല്‍ വീണ്ടും പുറത്തിറങ്ങുക എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.
''ഇ-ടിക്കറ്റിങ് സംവിധാനത്തിലെ ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് തത്കാലം ഇത് നിര്‍ത്തിവെച്ചത്. ഉടന്‍ തന്നെ സംവിധാനം പുനരാരംഭിക്കാന്‍ കഴിയും. പക്ഷേ, എന്നുതുടങ്ങുമെന്ന് പറയാന്‍ കഴിയില്ല''- റെയില്‍വേ ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ സക്‌സേന '
റെയില്‍വേ പോര്‍ട്ടലില്‍ ഇ-ടിക്കറ്റ് ലഭിക്കാതെ ഐ.ആര്‍.സി.ടി.സി. പോര്‍ട്ടലില്‍ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കുറച്ചു ദിവസങ്ങളായി ഈ പോര്‍ട്ടലും മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on