സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, May 17, 2011

വി എസ് എന്ന ഹൃദയപക്ഷം

വി എസ് എന്ന ഹൃദയപക്ഷം
ഇന്നലത്തെ(13-05-2011) നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഒരു ഏകദിന ക്രിക്കറ്റ്‌ മത്സരം പോലെയായിരുന്നു. ഗ്രൗണ്ടില്‍ ഇന്ത്യാ-പാക്‌ കളിക്കാര്‍. സ്കോര്‍ ബോര്‍ഡിനെ അക്കങ്ങള്‍ മാറിമറിയുന്നത് ഹൃദയമിടിപ്പ്‌ കൂട്ടി. മണിക്കൂറുകള്‍ നാല് സീറ്റിന്റെ വ്യത്യാസത്തില്‍ മലക്കം മറിഞ്ഞുകൊണ്...ടിരുന്നു. ഫോട്ടോ ഫിനിഷില്‍ യു ഡി എഫ് (72)എഴുപത്തിരണ്ട്- എല്‍ ഡി എഫ് (68)അറുപത്തിയെട്ട്. യു ഡി എഫ് കഷ്ടിച്ച് ജയിച്ചു. സാങ്കേതികമായ ജയം. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റ കക്ഷി സി പി എമ്മും. ചുണ്ടിനും കപ്പിനും ഇടയിലെ വിജയം എന്ന് വേണമെങ്കില്‍ പറയാം.     ഭരണപക്ഷവും പ്രതിപക്ഷവും ഇഞ്ചോടിച്ചു പൊരുതിയ ഒരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഭരണപക്ഷത്തെ പ്രതിരോധത്തിലാഴ്ത്തി പ്രതിപക്ഷം അടിച്ചു മുന്നേറുന്ന പതിവ് തെരെഞ്ഞെടുപ്പുകള്‍ക്ക് വിപരീതമായി ഇത്തവണ പ്രതിപക്ഷം പ്രതിരോധത്തിലാവുന്ന കാഴ്ച കേരളം കണ്ടു.       വി എസിന്റെ പ്രസംഗത്തിന് ആള് കൂടുന്നത് എ പടം കാണാന്‍ ആളുകള്‍ തടിച്ചു കൂടുന്നത്പോലെയാണെന്നു പരിഹസിച്ച വയലാര്‍ രവി തന്നെ ഇന്നലെ ആദ്യം സമ്മതിച്ചു-തെരഞ്ഞെടുപ്പില്‍ വി എസ് തരംഗം ഉണ്ടായിരുന്നുവെന്ന്. വി എസ് തരംഗം ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും എല്‍ ഡി എഫിന് നാല്‍പതിനു മുകളില്‍ സീറ്റുകള്‍ ലഭ്യമാകുമായിരുന്നില്ല. ഇടതുപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി മലബാറില്‍ യു ഡി എഫ് സമ്പൂര്‍ണ ആധിപത്യം നേടിയെങ്കിലും ജയാ ഡോളി, സുരേന്ദ്രന്‍ പിള്ള പോലെയുള്ളവര്‍ക്ക് സീറ്റ്‌ നല്‍കാതെ കുറച്ചു കൂടി ജനകീയ അടിത്തറയുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പരിഗണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇടതുപക്ഷം തുടര്‍ ഭരണത്തില്‍ വരുമായിരുന്നു. കാരണം ജനങ്ങളുടെ ഹൃദയം വി എസിനോടൊപ്പം ആയിരുന്നു.       അപ്രതീക്ഷിതമായി യു ഡി എഫ് ആധിപത്യം സ്ഥാപിച്ചത് രണ്ട് ജില്ലകളില്‍ ആയിരുന്നു. കണ്ണൂരും പാലക്കാടും. ചുവപ്പുക്കോട്ട എന്നറിയപ്പെട്ടിരുന്ന രണ്ട് ജില്ലകളിലെ വിള്ളലും തുടര്‍ ഭരണത്തിനു വിഘാതമായി. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് കെ സുധാകരന്റെ മേധാവിത്തം എടുത്തു പറയാമെങ്കിലും പാലക്കാട് പാര്‍ട്ടി പിന്നോട്ട് പോയതില്‍ നിന്നും വിഭാഗീയതയ്ക്ക് കൈകഴുകി മാറി നില്‍ക്കാന്‍ കഴിയില്ല. വി എസ് വീണ്ടും അധികാരത്തില്‍ വരുന്നത്‌ യു ഡി എഫിനെ മാത്രമല്ല എല്‍ ഡി എഫിനെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ ചുവപ്പുക്കോട്ടയായ പാലക്കാട്‌ പാര്‍ട്ടി പിറകോട്ടു പോയത് അതാണ്‌ സൂചിപ്പിക്കുന്നത്.         പണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ്‌ കളിയില്‍ ഒറ്റയ്ക്ക് സ്വന്തം ടീമിന്റെ വിജയം തോളില്‍ ഏറ്റിയതുപോലെയാണ് വി എസ് അച്യുതാനന്ദന്‍ ഇടതുപക്ഷത്തെ ഒറ്റയാള്‍ പോരാളിയെ പോലെ മുന്നില്‍ നിന്നും നയിച്ചത്. നാല് സീറ്റിന്റെ കുറവില്‍ പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടി വന്നാലും ശരി- ഇടതുപക്ഷത്തിന്റെ തോല്‍വി പത്തരമാറ്റു തിളക്കമേറിയ തോല്‍വിയാണ്. എതിര്‍പക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി....പൊരുതി തോറ്റു എന്ന് പറയാം. മറുഭാഗത്ത് വി എസ് ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ്‌ നൂറിലേറെ സീറ്റുകള്‍ നേടുമായിരുന്നു.       വി എസിനെ പോലെ ഒരു ജനകീയ നായകന്‍ അടുത്ത കാലത്തൊന്നും ഇനി കേരള രാഷ്ട്രീയത്തില്‍ ഉദിച്ചുയരില്ല. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവിന്റെ തിളക്കേറിയ റോളില്‍ ആണ് ആയിരങ്ങളുടെ ഹൃദയത്തിലേക്ക് വി എസ് കടന്നു കയറിയത്. ഇത്തവണ അച്ചടക്ക നടപടി, പ്രായക്കൂടുതല്‍, ആരോഗ്യ പ്രശ്നം എന്നീ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പാര്‍ട്ടി അദ്ദേഹത്തില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ റോള്‍ പിടിച്ചു വാങ്ങിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ നിര്‍ജ്ജീവമായ യു ഡി എഫിന്റെ പ്രതിപക്ഷ നേതാവില്‍ നിന്നും ഈ പ്രായത്തിലും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ കേരള രാഷ്ട്രീയത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ നമുക്ക് കിട്ടും- പാലം കടക്കുവോളം നാരായണ എന്ന നിലപാട് പാര്‍ട്ടി എടുക്കുകയില്ല എന്ന് എവിടെയോ ഒരു പ്രതീക്ഷ ബാക്കിയുണ്ട്. ഇനി എടുത്താലും അണികള്‍ അതിന് വഴങ്ങുകയില്ലെന്നും. കാരണം വി എസ് ഭരണം നടത്തുന്നത് സാധാരണക്കാരുടെ ഹൃദയത്തിലാണ്.
പുന്നപ്ര വയലാര്‍ സമര പോരാളി മരണത്തില്‍ നിന്ന്‍ അല്പുതകരമായ് പുനര്‍ജനിച്ച പാവങ്ങള്‍ക്ക് വേണ്ടി പോരാടുന പടനായകന്‍ ,അഴിമതി  വിരുദ്ധ പോരട്ടതിന്‍ തേരാളി ,അഴിമതിക്കെതിരായി ഐതിഹാസികമായ പോരാട്ടം നയിച്ച, പെണ്‍വാണിഭക്കാര്‍ക്കെതിരേ വിശ്രമമില്ലാത്ത സമരത്തിന് ആഹ്വാനം ചെയ്ത, സര്‍വോപരി അഴിമതിക്കാരനായ ബാലകൃഷ്ണപിള്ളയ്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സഖാവ് വി.എസ്.






puuna             

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on