ജീവൻ ടീവീ യിൽ 2014 ജനുവരി 6 മുതൽ ആരംഭിക്കുന്ന പുതിയ മലയാളം സീരിയൽ ശ്രീനാരായണഗുരു.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്നുജീവൻ ടീവീ യിൽ 2014 ജനുവരി 6 മുതൽ ആരംഭിക്കുന്ന പുതിയ മലയാളം സീരിയൽ ശ്രീനാരായണഗുരു.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്നു
"Make it a Better Please for all-Help Each Other" Thank you for visiting! Please Visit again soon.
IMPORTANT WEBSITE & BLOGS
- BSNL
- DOPT
- Deshabhimani,Malayalam News
- E Filling Income Tax Return E Filling Portal
- GMAIL
- INCOME TAX OF INDIA
- India Post
- Indiavision Live Online TV
- Kerala Chief Minister
- Kerala Kaumudi E-paper
- Kerala Kaumudi Online
- Kerala Kaumudi calander
- Kerala Postal Circle
- Make Money - Google Adsense
- Malayalam Calander
- Malayalam Movie Watch Online
- Manoramaonline
- PTC Mysore
- Raiway Passenger Reservation
- The Hindu News Paper
- Web Directory
- Yahoo
- ePost office
സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?
Sunday, November 24, 2013
Friday, November 22, 2013
തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു
തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു
കത്തുകള്‍ക്കൊപ്പം നിങ്ങള്‍ക്കാവശ്യമായ വായ്പയും പോസ്റ്റ്മാന്‍
കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്
പുതിയ ബാങ്ക് തുടങ്ങാന്‍ തപാല്‍ വകുപ്പ് ഒരുങ്ങുന്നു. 'പോസ്റ്റ് ബാങ്ക് ഓഫ്
ഇന്ത്യ' എന്ന പേരിലായിരിക്കും തപാല്‍ വകുപ്പ് ബാങ്ക് സ്ഥാപിക്കുക.
രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ ബാങ്ക് ശാഖകള്‍ കൂടിയാക്കി മാറ്റിയാവും തപാല്‍ വകുപ്പ് ബാങ്കിങ് സേവനം ഒരുക്കുക. രാജ്യത്തൊട്ടാകെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് വകുപ്പിന് കീഴിലുള്ളത്. ഇതില്‍ ഏതാണ്ട് 90 ശതമാനവും (1.39 ലക്ഷം) ഗ്രാമീണ മേഖലയിലാണ്.
2011 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് 171 വാണിജ്യ ബാങ്കുകളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 93,080 ശാഖകളുണ്ട്. ഇതില്‍ 36.10 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയില്‍. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയില്‍ ബാങ്കിങ്ങിന് വന്‍വളര്‍ച്ചാ സാധ്യതയാണ് ഉള്ളതെന്നാണ് തപാല്‍ വകുപ്പിന്റെ നിഗമം. വകുപ്പ് ഈയിടെ നടത്തിയ പഠനം ഇതു ശരിവയ്ക്കുന്നുമുണ്ട്.
ഗ്രാമീണ മേഖലയില്‍ തങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യം ബാങ്കിങ് രംഗത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. മാത്രമല്ല, അധിക വരുമാനത്തിനുള്ള പുതിയ സ്രോതസ്സാണ് ബാങ്ക് തുടങ്ങുകവഴി തപാല്‍ വകുപ്പിന് തുറന്നുകിട്ടുന്നത്. വന്‍കിട കൊറിയര്‍ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തില്‍ ഇത് തപാല്‍ വകുപ്പിന് ആശ്വാസം പകരും.
നിലവില്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ള 25 ലക്ഷത്തിലേറെ പേരുണ്ട്. ബാങ്ക് തുടങ്ങുന്നതോടെ ഇവരെ ബാങ്കിന്റെ ഇടപാടുകാരാക്കാം. ഒരു സാധാരണ ബാങ്ക് ഒരുക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കാനാവും. വായ്പകള്‍ നല്‍കുന്നതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിക്കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുമുണ്ടാവും.
രാജ്യത്തൊട്ടാകെയായി 1000 എടിഎമ്മുകള്‍ തുറക്കാനും തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.
ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തപാല്‍ വകുപ്പിന് കാബിനറ്റിന്റെ അനുമതി തേടേണ്ടിവരും. റിസര്‍വ് ബാങ്കാണ് ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടത്.
രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ ബാങ്ക് ശാഖകള്‍ കൂടിയാക്കി മാറ്റിയാവും തപാല്‍ വകുപ്പ് ബാങ്കിങ് സേവനം ഒരുക്കുക. രാജ്യത്തൊട്ടാകെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് വകുപ്പിന് കീഴിലുള്ളത്. ഇതില്‍ ഏതാണ്ട് 90 ശതമാനവും (1.39 ലക്ഷം) ഗ്രാമീണ മേഖലയിലാണ്.
2011 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് 171 വാണിജ്യ ബാങ്കുകളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 93,080 ശാഖകളുണ്ട്. ഇതില്‍ 36.10 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയില്‍. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയില്‍ ബാങ്കിങ്ങിന് വന്‍വളര്‍ച്ചാ സാധ്യതയാണ് ഉള്ളതെന്നാണ് തപാല്‍ വകുപ്പിന്റെ നിഗമം. വകുപ്പ് ഈയിടെ നടത്തിയ പഠനം ഇതു ശരിവയ്ക്കുന്നുമുണ്ട്.
ഗ്രാമീണ മേഖലയില്‍ തങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യം ബാങ്കിങ് രംഗത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. മാത്രമല്ല, അധിക വരുമാനത്തിനുള്ള പുതിയ സ്രോതസ്സാണ് ബാങ്ക് തുടങ്ങുകവഴി തപാല്‍ വകുപ്പിന് തുറന്നുകിട്ടുന്നത്. വന്‍കിട കൊറിയര്‍ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തില്‍ ഇത് തപാല്‍ വകുപ്പിന് ആശ്വാസം പകരും.
നിലവില്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ള 25 ലക്ഷത്തിലേറെ പേരുണ്ട്. ബാങ്ക് തുടങ്ങുന്നതോടെ ഇവരെ ബാങ്കിന്റെ ഇടപാടുകാരാക്കാം. ഒരു സാധാരണ ബാങ്ക് ഒരുക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കാനാവും. വായ്പകള്‍ നല്‍കുന്നതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിക്കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുമുണ്ടാവും.
രാജ്യത്തൊട്ടാകെയായി 1000 എടിഎമ്മുകള്‍ തുറക്കാനും തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.
ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തപാല്‍ വകുപ്പിന് കാബിനറ്റിന്റെ അനുമതി തേടേണ്ടിവരും. റിസര്‍വ് ബാങ്കാണ് ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടത്.
Tags: Postal Dept to set up Post Bank of India
കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?
Posted on: 12 Jul 2012
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് - http://www.paisaboltahai.rbi.org.in/.
പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.
10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് - http://www.paisaboltahai.rbi.org.in/.
പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.
10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?
Tags: How to detect fake currency notes
എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?
3
എസ്.രാജ്യശ്രീ
എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ |
കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് രേഖാമൂലം തന്നെ അറിയിപ്പ് നല്‍കുന്നതാണ് നല്ലത്. ഇമെയില്‍ വഴിയോ, എസ്എംഎസ് വഴിയോ, നേരിട്ട് ചെന്ന് എഴുതി നല്‍കുകയോ ആകാം. ഒരിക്കല്‍ ബാങ്കിനെ വിവരം അറിയിച്ച ശേഷം പിന്നീട് ആ അക്കൗണ്ടില്‍ നിന്ന് ഇടപാടു നടന്നാല്‍ അതിന് ബാങ്ക് ഉത്തരവാദിയായിരിക്കും.
കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ തന്നെ പരാതികളുണ്ടെങ്കില്‍- തെറ്റായ ബില്ലിങ് പോലെ - ആബിഐ നിയോഗിച്ചിട്ടുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് നല്‍കാം. ബാങ്കുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും ഇവിടെ നല്‍കാവുന്നതാണ്. നിങ്ങളുടെ പരാതിയില്‍ ബാങ്ക് നടപടി സ്വീകരിക്കാതിരിക്കുകയോ, സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെങ്കിലോ , സംശയങ്ങള്‍ക്ക് ബാങ്ക് ശരിയായ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനകം ബാങ്ക് മറുപടി നല്‍കണം. ഇല്ലെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. തെറ്റായ ബില്ലിങ് പോലുള്ള കാര്‍ഡ് പരാതികളില്‍ 60 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കുകയും പരിഹാരം ഉറപ്പാക്കുകയും വേണം.
കാര്‍ഡുകളെ സംരക്ഷിക്കാന്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍
നിങ്ങളുടെ ബാങ്ക് കാര്‍ഡുകള്‍ക്ക് (എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ്) സംരക്ഷണം ഉറപ്പാക്കാന്‍ ഇപ്പോള്‍ കഴിയും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അതിനുള്ള ഒരു മാര്‍ഗമാണ്.
നിരവധി ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പട്ടാല്‍ എന്തു ചെയ്യും? ഇവിടെയാണ് കാര്‍ഡ് പ്രെട്ടക്ഷന്‍ പ്ലാന്‍ ഉപയോഗപ്പെടുത്താവുന്നത്. വിവിധ സേവനദാതാക്കള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 1,100 രൂപ മുതല്‍ 1,800 രൂപ വരെ ചെലവില്‍ നിങ്ങളുടെ പേഴ്‌സിനും ഈ കവറേജ് നേടാം. നിങ്ങള്‍ ഈ പ്ലാന്‍ എടുത്തിട്ടുണ്ടെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അക്കാര്യം സര്‍വീസ് പ്രൊവൈഡറെ അറിയിച്ചാല്‍ മതി. അവര്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഇഷ്യു ചെയ്തിട്ടുള്ള എല്ലാ ബാങ്കുകളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുകൊള്ളും. ഒരേ ഒരു ഫോണ്‍ കോള്‍ വഴി എല്ലാ കാര്‍ഡുകളും ബ്ലോക് ചെയ്യാന്‍ കഴിയും.
മാത്രമല്ല തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ലഭിക്കും. ഇനി കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടാല്‍ അത്യാവശ്യത്തിന് പണവും ഈ സേവനദാതാവ് ലഭ്യമാക്കും. അതിനാല്‍ ലിന്‍സിക്കു സംഭവിച്ചതു പോലുള്ള പ്രതിസന്ധി ഒഴിവാക്കാനാകും. ഈ പണം പലിശ രഹിത വായ്പയായിരിക്കും. മാത്രമല്ല തിരിച്ചടയ്ക്കാന്‍ നിശ്ചിത സമയം ലഭിക്കുകയും ചെയ്യും. കാര്‍ഡ് നഷ്ടപ്പെട്ടതു വഴി നിങ്ങള്‍ക്ക് പണനഷ്ടമുണ്ടായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ഉണ്ട്. പക്ഷേ ഈ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പേഴ്‌സ് , അഥവാ കാര്‍ഡ് നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ അത് സേവനദാതാവിനെ അറിയിച്ചിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രൊട്ടക്ഷന്‍ ലഭിക്കില്ല.
ഇന്‍ഷുറന്‍സ് കവറേജ്
ചില ബാങ്കുകള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജഇടപാടുകള്‍ , മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകളാകട്ടെ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.
എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും
ഉപയോഗിക്കുമ്പോള്‍
എസ്.രാജ്യശ്രീ
പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ നല്ലൊരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ലിന്‍സി ചെറിയാന്‍ . നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയായതിനാല്‍ ആദ്യമായി കേരളത്തിനു പുറത്തേയ്ക്ക് പോകുന്നതില്‍ ആശങ്കയും ഉണ്ടായിരുന്നില്ല. സുരക്ഷയെ കരുതി ചെറിയോരു തുകയേ കൈവശം വെച്ചുള്ളൂ. എന്നാല്‍ രണ്ട് എടിഎം കാര്‍ഡുകളും ഒരു ക്രെഡിറ്റ് കാര്‍ഡും വഴി ഏതാവശ്യത്തിനും പണം ഉറപ്പാക്കിയിരുന്നു.
പക്ഷേ യാത്രയ്ക്കിടയില്‍ ബാഗ് മോഷണം പോയതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ആരും പരിചയക്കാരില്ലാത്ത നാട്ടില്‍ അത്യാവശ്യത്തിനു പോലും പണമില്ലാതെ ലിന്‍സി വലഞ്ഞു. പണം പിന്‍വലിച്ചുവെന്ന എസ്എംഎസുകള്‍ വന്നതിനെ തുടര്‍ന്ന് അടുത്ത കഫേയില്‍ ചെന്ന് നെറ്റ് ബാങ്കിങ് വഴി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ലിന്‍സി ഞെട്ടി പോയത്. രണ്ട് അക്കൗണ്ടിലുമായി ഉണ്ടായിരുന്ന 45,000 രൂപയോളം അപ്രത്യക്ഷമായിരിക്കുന്നു.
ഉടനെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കുമായി ബന്ധപ്പെട്ട് ബ്ലോക് ചെയ്തതിനാല്‍ കൂടുതല്‍ നഷ്ടം ഉണ്ടായില്ല. ഇത് ലിന്‍സി ചെറിയാന്റെ മാത്രം അനുഭവമല്ല. ഇതിനകം തന്നെ നിരവധി പേര്‍ സമാനമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. ഭാവിയിലും പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിയും വരും.
വിദേശയാത്രയ്ക്കിടയില്‍ പണവും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഒപ്പം നെറ്റ് ബാങ്കിങ് പാസ്‌വേര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് പോക്കറ്റടിക്കപ്പെട്ടപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷങ്ങള്‍ നഷ്ടമായ അനുഭവം ഇവിടുത്തെ ചില ബിസിനസുകാര്‍ക്കും ഉണ്ടായിട്ടുണ്ട്.
ഇന്ന് സാധാരണക്കാരന്‍ പോലും എടിഎം കാര്‍ഡുകളെ ആശ്രയിച്ചാണ് ബാങ്ക് ഇടപാടുകള്‍ നടത്തുന്നത്. എടിഎമ്മുകള്‍ക്ക് പ്രചാരം ഏറിയതോടെ പണം കൊണ്ടു നടക്കാതെ തന്നെ ഏതാവശ്യത്തിനും എപ്പോഴും പണം ഉറപ്പാക്കാം എന്ന സ്ഥിതിയാണിപ്പോള്‍. പക്ഷേ അതോടെ എടിഎം കാര്‍ഡുകള്‍ എപ്പോഴും കൊണ്ടു നടക്കാതെ തരമില്ലാതായി. അതുകൊണ്ടു തന്നെ അവ നഷ്ടപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്.
എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കുഴപ്പമൊന്നുമില്ല, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ പണം പിന്‍വലിക്കാനാകില്ല എന്നാണ് ചിലരുടേയെങ്കിലും ചിന്ത. എന്നാല്‍ അത് തികച്ചും തെറ്റാണ്. കാരണം എടിഎം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ കൂടിയാണ്. അതായത് സ്വയ്പ് ചെയ്ത് പണം ഉപയോഗപ്പെടുത്താം. അതിന് പാസ്‌വേര്‍ഡ് അറിയേണ്ടതില്ല. മോഷണം പോയ കാര്‍ഡ് വഴി എടിഎം മെഷ്യനില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനേ തടസുമുള്ളൂ. ഷോപ്പുകളില്‍ നിന്ന് പര്‍ച്ചേയ്‌സ് നടത്തി അതിനുള്ള പേയ്‌മെന്റ് ഈ കാര്‍ഡ് ഉപയോഗിച്ചു നടത്താം. അങ്ങനെ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവനും നഷ്ടപ്പെട്ടേക്കാം. ലിന്‍സിയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ.
ഇനി ക്രെഡിറ്റ് കാര്‍ഡാണ് നഷ്ടപ്പെടുന്നതെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ആ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്‌സ് നടത്തിയാല്‍ വന്‍കട ബാധ്യതയാകും നിങ്ങള്‍ക്ക് നേരിണ്ടേി വരുക. കാരണം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വായ്പയായാണ് നടക്കുന്നത്. മാത്രമല്ല, ഈ വായ്പയുടെ പലിശ നിരക്ക് 40% ത്തിന് മുകളിലായതിനാല്‍ നിങ്ങളെ നിത്യദുരിതത്തിലാക്കാന്‍ ഇത്തരം ഒരു കാര്‍ഡ് നഷ്ടപ്പെട്ടല്‍ മാത്രം മതി.
കാര്‍ഡുകളുടെ കാര്യത്തില്‍ മാത്രമല്ല പ്രശനം. ഇന്റര്‍നെറ്റ്, ഫോണ്‍ ബാങ്കിലും ഇത് സംഭവിക്കാം. നെറ്റ് ബാങ്കിങ്, പ്ലാസ്റ്റിക് കാര്‍ഡ്‌സ്, മൊബൈല്‍ പേയ്‌മെന്‍സ് എന്നിവ പണമിടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നുവെന്നു മാത്രമല്ല ഏതു സമയത്തും വിരല്‍ തുമ്പില്‍ സാധ്യവുമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ സുരക്ഷിതമെന്നു കരുതുന്ന ഈ വെര്‍ച്വല്‍ ബാങ്കിങ്ങ് തന്നെ നിങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തിവെച്ചേക്കാം. വെര്‍ച്വല്‍ ബാങ്കിങ്ങിനുപയോഗിക്കുന്ന ഡേറ്റകളും പാസ്‌വേര്‍ഡുകളും ഏറെ സൂക്ഷിക്കേണ്ടതുണ്ട്. ഇ-ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റകളും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഡെബിറ്റ് കാര്‍ഡ് പിന്‍, നെറ്റ് ബാങ്കിങ് ലോഗിന്‍ ഐഡി, ലോഗിന്‍ പാസ്‌വേര്‍ഡ്, ട്രാന്‍സാക്ഷന്‍ പാസ് വേര്‍ഡ്, കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യു, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ , ഡേറ്റ് ഓഫ് ബെര്‍ത്ത്, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ അനുസരിച്ച് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉപഭോക്താവ് പെട്ടന്നുതന്നെ പരാതി നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ബാങ്ക് ഉത്തരവാദിയായിരിക്കില്ല. ഒരിക്കല്‍ പരാതി നല്‍കിയാല്‍ അതിനുശേഷം ഉണ്ടാകുന്ന ഇടപാടുകള്‍ക്ക് ബാങ്ക് ഉത്തരവാദിത്തം പറയേണ്ടിവരും. ഇടപാടുകള്‍ എന്നു പറഞ്ഞാല്‍ മോഷണം പോയ കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേയ്‌സുകളും എടിഎം ഇടപാടുകളും മാത്രമല്ല അതിലെ വിവരങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന എല്ലാ ഇടപാടുകളും ഉള്‍പ്പെടും. ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് പോലെ.
ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ വളരെ വലിയോരു പരിധി വരെ ഇല്ലാതാക്കാകും.
പാസ്‌വേര്‍ഡ്: തനതായ പാസ്‌വേര്‍ഡ് ആയിരിക്കണം നിങ്ങളുടേത്. എന്നുവെച്ചാല്‍ അക്കങ്ങളുടേയും അക്ഷരങ്ങളുടേയും ഒരു മിശ്രിതം ആയിരിക്കണം അത്. എളുപ്പത്തില്‍ ആര്‍ക്കും ഊഹിച്ചെടുക്കാന്‍ സാധിക്കുന്നതാകരുത്. കാരണം അടുത്ത ബന്ധമുള്ളവര്‍ പോലും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് കൂടി വരികയാണ്. അതിനാല്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ക്കു പോലും ഊഹിച്ചെടുക്കാന്‍ കഴിയാത്തതായിരിക്കണം പാസ്‌വേര്‍ഡ്. അതേസമയം അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്നതും ആയിരിക്കണം. ഒരിടത്തും കുറിച്ചിടേണ്ട ആവശ്യം വരരുത്. ഇനി അഥവാ കുറിച്ചിട്ടാല്‍ തന്നെ മറ്റാര്‍ക്കെങ്കിലും എടുക്കാവുന്ന രീതിയില്‍ എഴുതി സൂക്ഷിക്കരുത്.
ഡാറ്റ സൂക്ഷിക്കല്‍ : നിങ്ങളുടെ ഇ-ബാങ്കിങ് ഡാറ്റകള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കണം. വെബിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലോ ഡാറ്റകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ സ്വന്തം കാര്യങ്ങളെ കുറിച്ച് ഉള്ള വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവ വെര്‍ച്വല്‍ ബാങ്കിങ്ങില്‍ പലരും മിസ് യൂസ് ചെയ്‌തേക്കാം. വീട്ടിലേയ്ക്ക് ഫോണില്‍ വിളിച്ചോ, ഇമെയില്‍ വഴിയോ , നേരിട്ട് എത്തിയോ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് എന്തു വിവരങ്ങള്‍ ആവശ്യപ്പെട്ടാലും സംശയിക്കണം. വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കേണ്ട കാര്യമില്ല. ഒരു ബാങ്കും ഇത്തരം വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കില്ലെന്ന കാര്യം മനസിലാക്കുക.
മൊബൈല്‍ ഫോണ്‍ : മൊബൈല്‍ ബാങ്കിങ് ഉപയോഗപ്പെടുത്തുന്നവര്‍ സ്വന്തം ഫോണ്‍ ഏറ്റവും സുരക്ഷിതമമായി സൂക്ഷിക്കണം. ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് എപ്പോഴും ലോക്ക് ചെയ്തിരിക്കണം. അതു വഴി മറ്റൊരാള്‍ക്ക് അത് അക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നുറപ്പാക്കാം.
ഇന്റര്‍നെറ്റ് കഫേകളെ ഒഴിവാക്കുക : നെറ്റ് ബാങ്കിങ്ങിനായി ഇന്റര്‍നെറ്റ് കഫേകളെ ഒഴിവാക്കുക. കഫേകള്‍ വഴി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തരുത്. കാരണം അവിടെ അപ്പോഴും ഡാറ്റകള്‍ മോഷണം പോകാനുള്ള സാധ്യതയുണ്ട്.
മേല്‍വിലാസവും മൊബൈല്‍ നമ്പറും അപ്‌ഡേറ്റ് ചെയ്യുക : നിങ്ങളുടെ ഫോണ്‍ നമ്പറിലോ അഡ്രസിലോ മാറ്റം വന്നാലുടയന്‍ അത് അപ്‌ഡേറ്റ് ചെയ്തിരിക്കണം. അതായത് ബാങ്കുകളെ അറിയിക്കണം. മിക്ക ബാങ്കുകളും എസ്എംഎസ് അലര്‍ട്ട് ചെയ്യുന്നുണ്ട്. അത് ഇടപാടുകളെ കുറിച്ച് അപ്പപ്പോള്‍ അറിയാനും നിങ്ങളുടേതല്ലാത്ത ഇടപാട് നടന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സഹായകമാകും. നിങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കണം. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സ്ഥിരം വാച്ച് ചെയ്യണം. തെറ്റായ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം, എന്തെങ്കിലും സംശയം തോന്നയാല്‍ ഉടനെ ബാങ്കിനെ സമീപിച്ച് അത് പരിഹരിക്കണം.
സ്വയ്പ് ചെയ്യുമ്പോള്‍ : നിങ്ങളുടെ കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ റെക്കോഡാക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഈ വിവരങ്ങള്‍ പിന്നീട് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കാനായി ഉപയോഗപ്പെടുത്താം. പെട്രോള്‍ പമ്പിലോ, റെസ്റ്റോറന്റിലോ എവിടെ വേണമെങ്കിലും ഇതു സംഭവിക്കാം. ഇവിടെ നിങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ കാര്‍ഡ് സ്വയ്പ് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക. സ്വയ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു നില്‍ക്കുക. ബില്ലുമായി ബന്ധപ്പെടുത്തി മാത്രമേ കാര്‍ഡ് സ്വയ്പ് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക. യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യം ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വിദേശയാത്രകളില്‍ .
rajyasreesajeev@gmail.com
Thursday, November 21, 2013
ശിവഗിരി തീര്‍ത്ഥാടനം
ഈ പ്രതിജ്ഞ ഗുരുദേവന് വേണ്ടി, നമുക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി...
വീണ്ടും ഒരു തീര്‍ഥാടനം കൂടി വരികയാണ്. നാം വ്രതം അനുഷ്ഠിക്കും. പദ
യാത്രയില്‍ പങ്കെടുക്കും, സമാധിയിലും, ശാരദയുടെ ആലയത്തിലും പോയി
പ്രാര്‍ത്ഥന നടത്തും, കുറച്ചു സമയം തീര്‍ഥാടന പന്തലില്‍ നടക്കുന്ന
പ്രഭാഷണങ്ങള്‍ ശ്രവിക്കും.. മടങ്ങി പോകും....
ഒരു തീര്‍ത്ഥാടനം കഴിഞ്ഞു..... അടുത്ത തവണയും ഇത് തന്നെ ആവര്‍ത്തിക്കും.....
ഓരോ തീര്‍ഥാടനത്തിലും ഗുരുദേവന്റെ അരുളുകളില്‍ ഒരെണ്ണം വീതം പാലിക്കും
എന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഗുരുദേവന് നമ്മളാല്‍ കഴിയാവുന്ന ഏറ്റവും
വലിയ പൂജ. മന്ത്രജപമോ, പൂജകളോ ആകില്ല ഗുരു ഇഷ്ടപെടുന്നത് .. ഭൌതികമായും
ആത്മീയമായും ഉയര്‍ച്ച ആഗ്രഹിക്കുന്ന സമൂഹത്തെ ആണ്.
ഇന്ന് സമൂഹം
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മദ്യം എന്ന വിപത്ത്.
മദ്യം ഉപയോഗിക്കുനതിനു എതിരെയും, മദ്യം വില്‍ക്കുന്നതിനു എതിരെയും
ഗുരുദേവന്‍ നല്‍കിയ ഉപദേശങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നത് നാം
കാണുകയാണ് .
ഇതിനു എതിരായ ഒരു പ്രവര്‍ത്തനം ആണ് വേണ്ടത്.
ശിവഗിരിയില്‍ തീര്‍ഥാടനത്തിനു വരുന്നവര്‍ക്ക് സമാധിയില്‍ ചെന്ന് മദ്യം
താന്‍ ഉപയോഗിക്കുകയില്ല/ വില്‍ക്കുകയില്ല
എന്ന് പ്രതിജ്ഞ ചെയ്യാനുള്ള ഒരു അവസരവും, സൌകര്യവും ശിവഗിരി മഠം ഒരുക്കി
കൊടുത്തു, ഗുരുദേവന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികം ആക്കാനുള്ള നടപടിക്ക്
മുന്‍കൈ എടുക്കണം എന്ന് അപേക്ഷിക്കുന്നു.
ഗുരുദേവന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാതെ ഉള്ള തീര്‍ത്ഥാടനം ഗുരുദേവ നിന്ദ തന്നെ ആണ്.... ആയതിനാല്‍
മദ്യം .. വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന
ഗുരുവാക്യം ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാന്‍ ആകട്ടെ ഈ വര്‍ഷത്തെ തീര്‍ഥാടനം
Torrent Movie Download For Free & Anonymous- Malayalam Tutorial
വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു
..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു…. വേഗമാകട്ടേ………… ഈ വീഡിയോ കണ്ടു നോക്കൂ.
Download video Malayalam tutorial
വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍ വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു…. വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.
Tuesday, November 19, 2013
Monday, November 18, 2013
Subscribe to:
Posts (Atom)