സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Miss kerala. Show all posts
Showing posts with label Miss kerala. Show all posts

Sunday, October 09, 2011

Miss Kerala2011

മിസ് കേരള 2011 (Live)

ഇംപ്രസാരിയോ അവതരിപ്പിക്കുന്ന ഹെയര്‍ ഓ മാക്സ് മിസ് കേരള 2011 ഫൈനല്‍ മല്‍സരം കൊച്ചി ലെ മെരിഡിയനില്‍ ആരംഭിക്കുകയാണ്. ആഗോളീകരണത്തിന്റെ ഫലമായി സ്ത്രീസൗന്ദര്യത്തെ ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്രകുത്തകകളുടെ കച്ചവടതന്ത്രമാണെന്നൊക്കെ പറയാമെങ്കിലും ഇതു വരെ ഈ മല്‍സരത്തിലൂടെ കടന്നു വന്ന പെണ്കുട്ടികളൊക്കെയും (ഉദാ- രഞ്ജിനി ഹരിദാസ്,റിമ കല്ലിങ്കല്‍)എവിടെയെങ്കിലുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ഈ വര്‍ഷവും മിസ് കേരള 2011 പട്ടത്തിനായി 20 സുന്ദരിമാരെ ഇംപ്രസാരിയോയുടെ പാനല്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

400 അപേക്ഷകരില്‍ നിന്ന് വിവിധഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലൂടെ 20 പേരാണ് അവസാന റൗണ്ടില്‍ എത്തിയത്. സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായി നാല് മണിക്കൂര്‍ നീണ്ടുനില്‍ ക്കുന്നതാണ് മത്സരം. വസ്ത്രധാരണം, ആത്മവിശ്വാസം, പൊതുവേദികളിലെ സാന്നിദ്ധ്യം, ആശയവിനിമയ മികവ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അവസാന വിജയിയെ കണ്ടെത്തുക. മിസ് കേരള, റണ്ണേഴ്‌സ് അപ്പ്, മൂന്നാം സ്ഥാനം എന്നിവയ്ക്കുപുറമേ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐ, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ടാലന്റ്, മിസ് ബ്യൂട്ടിഫുള്‍ സെ്‌മെല്‍, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് സെന്‍ഷ്വാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ്, മിസ് വീവേഴ്‌സ്, എന്നീ ഉപപട്ടങ്ങളും ഉണ്ടാകും.

ശിഖ സന്തോഷ് കുമാര്‍ (കോഴിക്കോട്), ജെസ്‌ന കുഞ്ഞി കണ്ണോത്ത് (മുംബൈ), പൂജ അയ്യര്‍ (കോഴിക്കോട്), ജസ്റ്റിന മാത്യു (പത്തനംതിട്ട), എസ്. തൃപ്തി (തിരുവനന്തപുരം), കസ്തൂരി കൃഷ്ണന്‍ (ദുബായ്), പ്രതിഭ പ്രേംനാഥ് (ദുബായ്), സഞ്ജന കുമാര്‍ (ദുബായ്), റിച സുധീര്‍ ചന്ദ്രന്‍ (ദുബായ്), ശ്രീലക്ഷ്മി പിള്ള (അഹമ്മദാബാദ്), നികിത നായര്‍ (അഹമ്മദാബാദ്), വിദ്യ നായര്‍, (ബാംഗ്ലൂര്‍), നികിത സിസി (തിരുവനന്തപുരം), രൂപിക രാംനാഥ് (ബാംഗ്ലൂര്‍), നിമിഷ ശിവറാം (ബാംഗ്ലൂര്‍), അനീഷ ഉമ്മര്‍ (മലപ്പുറം), ലിസ് താടിക്കാരന്‍ (കൊച്ചി), മരിയ ജോണ്‍ (പുണെ), മെറിന്‍ ബാബു (കൊച്ചി), ശ്രുതി നായര്‍ (കൊച്ചി) എന്നിവരാണു ഫൈനലിസ്റ്റുകള്‍.

വിദ്യാര്‍ഥികള്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ബാങ്ക് അസിസ്റ്റന്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എയര്‍ഹോസ്റ്റസ്, ഫാഷന്‍ഡിസൈനര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. പേജന്റ് ഗ്രൂമര്‍ റിതികരാംത്രി, വ്യക്തിത്വ വികസന പരിശീലകന്‍ മുരളി മേനോന്‍, ഫാഷന്‍ കൊറിയോഗ്രഫര്‍ ജസ്റ്റിന്‍ ഭട്ട്, ഡിസൈനര്‍മാരായ സെമു, അദിത്, ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് പരിശീലകന്‍ സൂരജ് മസൂദ് എന്നിവരുടെ കീഴില്‍ എട്ടു ദിവസം നീണ്ട പരിശീലനത്തിലൊടുവിലാണ് അവര്‍ ഫൈനലിനൊരുങ്ങിയിരിക്കുന്നത്.

ഈ ഇരുപതു പേരില്‍ ആരും മിസ് കേരള എന്നറിയാന്‍ രാത്രി 11 വരെ കാത്തിരിക്കാം. ഷോ തല്സമയം കാണണം എന്നുള്ളവര്‍ക്ക് Kochivibe വെബ്‍കാസ്റ്റിങ്ങ് കാണാം. 20 സുന്ദരിമാരെയും ഒന്നു കാണണമെന്നുള്ളവര്‍ക്കായി ഇരുപതു പേരുടെയും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. 20 സുന്ദരിമാര്‍ക്കും വിജയാംശകള്‍ നേരുന്നു.

(ചിത്രങ്ങള്‍ക്കു കടപ്പാട്- മിസ് കേരള ഡോട് നെറ്റ്).