സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Latest software Updates. Show all posts
Showing posts with label Latest software Updates. Show all posts

Wednesday, January 09, 2013

SOPad Software



For creating instant reports using MS Word at SOs. Edit the ini file as per your need. 
Courtesy : http://srfix.blogspot.in/

Thursday, December 27, 2012

RList 3.0-Help




RList 3.0 - Help file explaining  installation and work flow is available in the following link.(PDF format)
for Download.
Source : http://srfix.blogspot.in/

Sunday, December 23, 2012

RList 3.0 updated




The system date format must be dd/mm/yyyy when you use RList and RODak. Else the booked RLs will not be displayed.The validation of date format could have solved this problem. Now this is fixed.The updated RList will detect the date format and convert to dd/mm/yyyy and you need not worry about the date format.

RList 3.0 for DO use:

RList 3.0 for Bulk Customer

RODak
The complete setups have no other updated features. Hence the exe files are available in the following link. If you are already using RList and RODak, just relace the exe files.

Exe Files only: 


Source : http://srfix.blogspot.in/

Tuesday, December 18, 2012

Weblink updated-15.12.12



In the updated Weblink,the following modifications are made.
1.No Balloon messages.Only Message Tips.
2.Internet connected status indicated through change of system tray icon.
 
3. Hotkeys Changed :
Gmail- F9
Screen Capture- F12
Search Pincode/Office- F6
4.In Qnote, Spell check for typed text through MS Word provided.

Weblink:Screen Capture utility:
Press F12 to activate this utility. The full Screen will be captured and image will be saved in C:\Weblink as Jpg file as ddmmyyyyhhmm0001. You can also save the image in different name at different location by clicking Save As... By clicking Area , you can capture selected area from the screen. To capture a particular Window,click Window and drag the hand icon on the window desired. By clicking on the image captured,you can view the image in the default viewer.
Download latest Weblink:


Thursday, November 29, 2012

New Balance Matching Software Ver 4.0 (Include SCSS Matching)


New Balance Matching Software Ver 4.0 (Include SCSS Matching)

Download



PLI/RPLI CREDIT CERTIFICATE IN HOS AND SOS




TOTAL VIEWER SOFTWARE


A small reporting tool named Total Viewer developed by Sivakumar N. This tool will be very helpful for generating PLI/RPLI credit certificate in HOs and SOs, to know the dispatch details of registered article, etc.

Download Link


Courtesy : Sivakumar N.
System Administrator
O/o Postmaster, Karunagappally
Kollam Division PIN 690518
Email : sivakumarn007@gmail.com

INTERNET EXPLORER 10 RELEASE



Download & upgrade.


Try the New Internet Explorer 10 Release for Windows 7 and discover the features that Internet Explorer has to offer.

Get Internet Explorer Now

Thursday, November 01, 2012

SAVING BANK INTEREST & PLI PREMIUM CALCULATORS




To download Click here
*****************************************************
(Prepared by Warrant Officer AB Kantharaja, Army Postal Service, Inspector Posts in Somwarpet Sub Division, Karnataka, http://abkantharaja.blogspot.in, email ID- abkantharaja@gmail.com)

Tuesday, October 23, 2012

NEW R-LIST 3.0 UPDATED ON 18/10/2012............


Updated on 18.10.12
Enhanced Features: 
1.While booking RLs, the display window will show the latest RLs booked.
2.Change Password option under Tools menu provided for Administrator and Operator.
(The default user Administrator cannot change the password)
3.In Addressee and Address boxes, special characters are not allowed.
4.Shortcuts are given in the Main window to ease the Data Entry.
5.Improved user interface.
6.You can add your own Logo by placing Logo.bmp in the application path.If Logo.bmp not placed,India Post Logo will be displayed.
Important:
System Date format must be dd/mm/yyyy
In Printing preference, Paper size must be Letter
Existing users please download the new exe from the below link and replace RList 2.0 exe with this new exe. For Fresh installation,first install RList 2.0 and then replace the RList.exe with this new exe.
 

Friday, October 19, 2012

RList 3.0




Enhanced Features:
1.While booking RLs, the display window will show the latest RLs booked.
2.Change Password option under Tools menu provided for Administrator and Operator.
(The default user Administrator cannot change the password)
3.In Addressee and Address boxes, special characters are not allowed.
4.Shortcuts are given in the Main window to ease the Data Entry.
5.Improved user interface.
Important:
System Date format must be dd/mm/yyyy
In Printing preference, Paper size must be Letter
 
Existing users please download the new exe from the below link and replace RList 2.0 exe with this new exe. For Fresh instllation,first install RList 2.0 and then replace the RList.exe with this new exe.
 
 

Saturday, October 06, 2012

സിസ്റ്റം ഡ്രൈവര്‍ എങ്ങിനെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാം



നമ്മള്‍ പലപ്പോയും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കായ്ച്ചയാണ് നമ്മള്‍ കണ്ടു വരുന്നത് .പലപോയും വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടനമെന്ന്നില്ല . പ്രത്യേകിച്ചും ഓള്‍ഡ്‌ മോഡല്‍ .റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റ് (http://www.devid.info) ഇവിടെ നമ്മള്‍ ഏത്‌ ഡ്രൈവര്‍ ആണോ വേണ്ടെതു (ഉദാഹരണം നമ്മുക്ക് Display Driver‍)‍ അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്താല്‍ മതി.എങ്ങിനെ ഹാര്‍ഡ്‌വെയര്‍ ID കണ്ടെത്തുക എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ കാണിച്ചു തരാം .
സ്റ്റെപ് 1:-
ഡ്രൈവെരിന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ട്ടീസ് എടുക്കുക . ഇതില്‍ ഇന്‍സ്റ്റോള്‍ ആയതാണ് കാണിച്ചിട്ടുള്ളത് .സാദാരണ ഒരു ചോദ്യ ചിന്നമായിരകും കാണുക .
സ്റ്റെപ് 2:-
Detail Tab സെലക്ട്‌ ചെയ്തു പ്രോപെര്ട്ടില്‍ Hardware ID Select ചെയ്യുക
സ്റ്റെപ് 3:-
ആദ്യം കാണുന്ന വാല്യൂ കോപ്പി ചെയ്യുക, വിന്‍ഡോസ്‌ xp യില്‍ ctrl+c ബട്ടണ്‍ ഉപയോഗിച്ച് കോപ്പി ചെയ്യുക
സ്റ്റെപ് 4:-
ഇനി http://devid.info സൈറ്റില്‍ പോയി കോപ്പി ചെയ്ത Hardware ID പേസ്റ്റ് ചെയ്യുക. സെര്‍ച്ച്‌ ചെയ്യുക
സ്റ്റെപ് 5:-
നമ്മുടെ OS ഏതാണെന്ന് നോകി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യക
സ്റ്റെപ് 6:-

എഴുതിയത് shouku

IT Engineer @ Samsung

Sources': http://boolokam.com/

ഞാന്‍ എന്ത് കൊണ്ട് ഗൂഗിള്‍ പ്ലസിനെ സ്നേഹിക്കുന്നു


നമ്മളില്‍ പലരും ഗൂഗിള്‍ പ്ലസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അത് ദിവസവും ലോഗിന്‍ ചെയ്തു ഫേസ്ബുക്കിനെ പോലെ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കും. ഗൂഗിള്‍ പ്ലസ്‌ ഒരു പരാജയമാണെന്നും മറ്റുമൊക്കെ എല്ലാരും പറയുന്നതും കേള്‍ക്കാം. ഇതുവരെയായി ഗൂഗിളിന്റെതായി ഇറങ്ങിയ പല വമ്പന്‍ പ്രൊജക്റ്റുകളും ഇറങ്ങിയെങ്കിലും അവയില്‍ പലതും പരാജയപ്പെട്ടു എന്നതു കൊണ്ട് ഗൂഗിളിന് ഒരു സെര്‍ച്ച്‌ ഭീമന്‍ മാത്രമെ ആകുവാന്‍ കഴിയൂ എന്നല്ല മനസ്സിലാക്കേണ്ടത്.
‘ഗൂഗിള്‍ പ്ലസ്‌ എന്നത് ഗൂഗിള്‍ തന്നെയാണ്. ഗൂഗിള്‍ പ്ലസിനെ നമ്മള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക തന്നെ ചെയ്യും. സെര്‍ച്ച്‌, ആഡ്സ്, ക്രോം, ആന്‍ഡ്രോയിഡ്, മാപ്സ്, യുട്യൂബ് ഇവയെല്ലാം അവക്ക് കഴിയുന്ന തരത്തില്‍ ഓരോ കര്‍മങ്ങള്‍ ഗൂഗിളിന് വേണ്ടി ചെയ്യുന്നുണ്ട്. അത് പോലെ തന്നെ ഗൂഗിള്‍ പ്ലസും അത് നിര്‍വഹിക്കുമെന്ന ഉത്തമ പ്രതീക്ഷയാണ് നമുക്കുള്ളത്’, ഗൂഗിള്‍ പ്ലസ്‌ വൈസ് പ്രസിഡന്റ്‌ പറയുന്നു.
പലരും പറയാറുണ്ട്, ഒരു കാര്യം വിശ്വസിക്കണമെങ്കില്‍ അത് നേരില്‍ കണ്ടിട്ട് തന്നെ ആവണമെന്ന്. അത് കൊണ്ട് തന്നെ എന്ത് കൊണ്ട് ഞാന്‍ ഗൂഗിള്‍ പ്ലസ്‌ ഇഷ്ടപ്പെടുന്നു എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഫേസ്ബുക്ക് എന്ന ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിനു 800 മില്യണും ഗൂഗിള്‍ പ്ലസിന് 400 മില്യണും ഉപഭോക്താക്കള്‍ ഉള്ള സന്ദര്‍ഭത്തില്‍ ആണ് ഞാനിത് പറയുന്നത് എന്ന് ഓര്‍ക്കണം നിങ്ങള്‍ .
  1. ഗൂഗിളിന് ഒരു നല്ല ട്രാക്ക്‌ റെക്കോര്‍ഡ്‌ ആണുള്ളത്. ഒട്ടു മിക്ക ആളുകള്‍ക്കും മൗസ് എങ്ങിനെ ക്ലിക്ക് ചെയ്യാം എന്നറിയാത്ത കാലത്താണ് ഗൂഗിള്‍ ഒട്ടനവധി മൗസ് ക്ലിക്കുകള്‍ നേടിയത്. കൂടാതെ യാഹൂ, ആള്‍ട്ടവിസ്റ്റ തുടങ്ങി ഒട്ടു മിക്ക സെര്‍ച്ച്‌ എഞ്ചിനുകളും ഇമെയില്‍ ആയിട്ട് ഹോട്ട്മെയിലും ഉള്ള സന്ദര്‍ഭത്തില്‍ ആണ് ഈ മേഖലയിലേക്ക് ഗൂഗിള്‍ കടന്നു വരുന്നത്. എന്നിട്ടും നമ്മുടെ കണ്‍ മുന്നില്‍ ഗൂഗിള്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു. ഗൂഗിളിന്റെ വളര്‍ച്ചക്ക് ഈ കാലഘട്ടത്തില്‍ ഒരിക്കലും ഒരു തളര്‍ച്ച ഉണ്ടായിരുന്നില്ല.
  2. ഗൂഗിള്‍ അതിന്റെ ബിസിനസ്സിനെ കുറിച്ച് മരണ സീരിയസ്സ് ആണ്. അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസിനും അവര്‍ നല്‍കിയത് ടോപ്‌ പ്രയോരിറ്റി തന്നെയാണ്.അതൊരു പരീക്ഷണമോ അല്ലെങ്കില്‍ ശവക്കുഴിയില്‍ അടക്കുവാനുള്ള ഒരു പ്രൊജക്റ്റോ അല്ല. ഗൂഗിള്‍ പ്ലസ്‌ ആണിപ്പോള്‍ ഗൂഗിളിന്റെ കോര്‍ പ്രൊജക്റ്റ്. മറ്റെല്ലാ ഗൂഗിള്‍ സംവിധാനങ്ങളും ഗൂഗിള്‍ പ്ലസുമായി കൂട്ടി സംയോജിപ്പിക്കുവാന്‍ ആണ് ഗൂഗിള്‍ ശ്രമിക്കുന്നത്.
  3. ഗൂഗിളിന്റെ കയ്യില്‍ അനന്തമായ പണവും ടാലണ്ടും ഉണ്ട്. എന്നാല്‍ അനന്തമായ പണവും ടാലണ്ടും ഒരു സ്ഥാപനത്തെ വിജയത്തില്‍ എത്തിക്കും എന്നാരും കരുതുന്നില്ല. ലെമാന്‍ ബ്രദേഴ്സിന്‍റെ തകര്ച്ചയിലൂടെ നമ്മളത് കണ്ടതാണ്. എന്നാല്‍ അനന്തമായ പണവും ടാലണ്ടും ഒരു സ്ഥാപനത്തെ തകര്‍ച്ചയില്‍ എത്തിക്കും എന്നും ആരും കരുതേണ്ട എന്നതിലാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഗൂഗിള്‍ ഇപ്പൊ യുദ്ധം ചെയ്യുന്നത് ലോകത്തിലെ രണ്ടു നമ്പര്‍ വന്‍ കമ്പനികളോടാണ്. അതിനവര്‍ക്ക് പണവും ആവശ്യമാണല്ലോ.
  4. ഗൂഗിളിന്റെ കയ്യിലാണ് നദികള്‍ ഉള്ളത്. അതായത് ലോകത്തെ ഏറ്റവും വലിയ നദിയായ സെര്‍ച്ച്‌ എഞ്ചിന്‍ ഗൂഗിളിന്റെ കയ്യില്‍ ഭദ്രമാണ്. അത് കൊണ്ട് തന്നെ ഗൂഗിളിന് എപ്പോള്‍ വേണമെങ്കിലും സേര്‍ച്ച്‌ എഞ്ചിനില്‍ നിന്നും ആളുകളെ ഗൂഗിള്‍ പ്ലസിലേക്ക് വഴി തിരിച്ചു വിടാവുന്നതാണ്. ഉദാഹരണത്തിന്, ഏതെന്കിലും ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ ബൂലോകത്തിന്റെ സേര്‍ച്ച്‌ റിസള്‍ട്ടിന് വലതു ഗൂഗിലെ പ്ലസിലെക്കുള്ള ലിങ്ക് കൂടി കൊടുത്താല്‍ എന്താവും അവസ്ഥ. ആയിരക്കണക്കിന് ആളുകള്‍ ബൂലോകം ഗൂഗിലെ പ്ലസ്‌ ബ്രാന്‍ഡ്‌ പേജിലേക്ക് ജോയിന്‍ ചെയ്യും.
  5. അടുത്തതായി പ്ലേഗ്രൌണ്ട് ഗൂഗിളിന്റെ കയ്യിലാണ്. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലസ്‌ ഇതിനകം തന്നെ ഗൂഗിള്‍ സേര്‍ച്ചുമായി സംയോജിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അത് സാംസംങ്ങ് ഫോണുകളും ടാബ്ലറ്റുകളും ഗൂഗിലെ പ്ലസ്‌ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളും ആയി ഇറങ്ങി കഴിഞ്ഞു. അത് പോലെ മോട്ടോറോള മൊബിലിറ്റിയെ ഗൂഗിള്‍ കയ്യിലാക്കി കഴിഞ്ഞു. അത് കൊണ്ട് തന്നെ സാംസങ്ങിനെ പോലെ തന്നെ മോട്ടോറോളയിലും ഒരു സമാന ആപ്ലിക്കേഷന്‍ നമുക്ക് പ്രതീക്ഷിക്കാം. അത് പോലെ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി ഗൂഗിള്‍ പ്ലസ്‌ അക്കൌണ്ട് കിട്ടി കഴിഞ്ഞു. അത് പോലെ ലോകത്തെ നമ്പര്‍ ബ്രൌസര്‍ ആയ ഗൂഗിള്‍ ക്രോമും ഗൂഗിള്‍ പ്ലസുമായി സംയോജിപ്പിക്കുന്ന കാലം വിദൂരമല്ല.
ഇങ്ങനെ മുകളില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം നോക്കുകയാണെങ്കില്‍ ഗൂഗിള്‍ പ്ലസിന് ഫേസ്ബുക്കിനേക്കാള്‍ ഭാവി നാം കാണുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസിനെ ഞാന്‍ ഇഷ്ടപ്പെടെണ്ടതായും വരും.
ബൂലോകം ഗൂഗിള്‍ പ്ലസ്‌ പേജിലേക്ക് ഇവിടെ നിന്നും പോകാം

എഴുതിയത് ജാസിര്‍ ജവാസ്‌

പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, കോഴിക്കോട് സ്വദേശി, ടീം ബൂലോകം ജനറല്‍ മാനേജര്‍. ഫോളോ മി@ഫേസ്ബുക്ക്.

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.


മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ്‌ 8 ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ് എന്ന് നമുക്കെല്ലാം അറിയാമല്ലോ ? നമ്മുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 (Build 9200) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ്‌ 8ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.
  • 1 GHz 32-ബിറ്റ്‌ അല്ലെങ്കില്‍ 64-ബിറ്റ്‌  പ്രോസ്സസ്സര്‍
  • 20ജിബി ഹാര്‍ഡ്‌ ഡിസ്ക് സ്പേസ്
  • 1ജിബി റാം (64 ബിറ്റിനു 2ജിബി റാം ആവശ്യമാണ്)
  • DirectX 9 സപ്പോര്‍ട്ട്
ഇനി  32-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്‌ എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാമും അനുയോജ്യമായ പ്രോസ്സസ്സറും ഉണ്ടെങ്കില്‍ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍
ചെയ്യാവുന്നതാണ്.
ആദ്യം വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്ത് സി ഡി യിലേക്കോ ബൂട്ട് ചെയ്യാവുന്ന രീതിയില്‍  യു എസ് ബി ഡ്രൈവിലേക്കോ പകര്‍ത്തുക. അതിനുശേഷം സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVD
എന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക.
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിങ്ങ്സില്‍ പോയി Primary Boot Device-CD ROM ആക്കുക. BIOS സെറ്റിംഗ്സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍  എങ്ങനെ ആണ് എടുക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
അപ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാന്‍ കഴിയും.
 
ആവശ്യമായ ഫയലുകള്‍ ലോഡ്‌ ചെയ്തു കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാം.

ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ്‌ ലേഔട്ടും തിരഞ്ഞെടുത്ത് Next അമര്‍ത്തുക.

ഇവിടെ ‘Install now’ ക്ലിക്ക് ചെയ്യുക. ഇനി  വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.

പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് Next അമര്‍ത്തുക. (ഇല്ലെങ്കിലും Next അമര്‍ത്തുക.) (ഇതേ പ്രോഡക്റ്റ് കീ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വിന്‍ഡോസ്‌ ആക്ടിവേറ്റ് ചെയ്യാനും ഉപയോഗിക്കേണ്ടത്.)

ഇവിടെ ചതുരത്തില്‍ ടിക്ക്‌ ചെയ്ത് Next അമര്‍ത്തുക.

ഇപ്പോള്‍  വരുന്ന വിന്‍ഡോയില്‍ Custom: Install Windows only (Advanced) തിരഞ്ഞെടുക്കുക.

ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുക്കുക. നിലവില്‍ ഉള്ള ഒരു പാര്‍ട്ടിഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാര്‍ട്ടിഷന്‍ ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുവാന്‍ Drive options (advanced) ക്ലിക്ക് ചെയ്യുക.
(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവ് മുഴുവന്‍ ഫോര്‍മാറ്റ്‌ ചെയ്തതിനു ശേഷമാണ് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും)

പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുമ്പോള്‍ കുറഞ്ഞത് 20 GB എങ്കിലും കൊടുക്കുക. വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം ഏകദേശം  10 GB സ്ഥലം ഉപയോഗിക്കും. സൈസ് കൊടുത്തതിനു ശേഷം ‘Apply’ അമര്‍ത്തുക.

ഈ ഡയലോഗ് ബോക്സില്‍ OK അമര്‍ത്തുക.

ഇവിടെ നാം ഇപ്പോള്‍ നിര്‍മിച്ച പാര്‍ട്ടിഷന്‍ തിരഞ്ഞെടുത്ത് Next അമര്‍ത്തുക. ഇപ്പോള്‍  ഇന്‍സ്റ്റാലേഷന്‍ തുടങ്ങുന്നതായി കാണാം.
 
ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ആവും. റീസ്റ്റാര്‍ട്ട്‌ ചെയ്തുകഴിയുമ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ കാണാം.

അതിനുശേഷം  മറ്റൊരു വിന്‍ഡോ കാണാം. അവിടെ നിങ്ങളുടെ കമ്പ്യൂട്ടറിനു ഒരു പേര് കൊടുക്കുക.

നിങ്ങള്‍  ലാപ്ടോപിലോ വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് സംവിധാനം ഉള്ള ഒരു കമ്പ്യൂട്ടറിലോ ആണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ നെറ്റ്‌വര്‍ക്ക് തിരെഞ്ഞെടുത്ത് പാസ്സ്‌വേര്‍ഡ്‌ നല്കാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ഒരു കേബിള്‍ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് ആവശ്യമില്ല.
 
ഈ  വിന്‍ഡോയില്‍ നിലവിലുള്ള സെറ്റിംഗ്സ് കാണാം. ഇതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ‘Customize’ ക്ലിക്ക് ചെയ്യുക.

ഇവിടെ ഫയല്‍ ഷെയറിംഗ് ഓണ്‍ ചെയ്യണോ എന്ന് ചോദിക്കുമ്പോള്‍ ആവശ്യമായത്‌ തിരഞ്ഞെടുക്കുക.

ഈ വിന്‍ഡോയില്‍ വിന്‍ഡോസ്‌ അപ്ഡേറ്റും പ്രൈവസി ഓപ്ഷനുകളും സെറ്റ്‌ ചെയ്യാവുന്നതാണ്. തുടര്‍ന്ന് വരുന്ന വിന്‍ഡോകളിലും ഇതേ രീതിയില്‍ സെറ്റ്‌ചെയ്തു Next അമര്‍ത്തുക.

പിന്നീട് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൈക്രോസോഫ്ട്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ലോഗിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ താഴെ Sign in without a Microsoft account ക്ലിക്ക് ചെയ്യുക. ആഗ്രഹിക്കുന്നു എങ്കില്‍  ഇമെയില്‍ അഡ്രെസ്സ് ടൈപ്പ് ചെയ്ത ശേഷം Next അമര്‍ത്തുക. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡും കൊടുക്കേണ്ടതാണ്.

അടുത്ത പടിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ കൂടുതല്‍ സുരക്ഷക്കായി നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റൊരു ഇമെയില്‍ ഐ ഡിയും ആവശ്യപ്പെടുന്നു. (നിങ്ങള്‍ പാസ്സ്‌വേര്‍ഡ്‌ മറന്നുപോകുകയോ, മറ്റാരെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ പാസ്സ്‌വേര്‍ഡ്‌ മാറ്റുകയോ ചെയ്യുന്ന പക്ഷം ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക്‌ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാവുന്നതാണ്.)
ഇതിന് ശേഷം ഇങ്ങനെ ഒരു വിന്‍ഡോ കാണാം.

അല്പസമയത്തിനുശേഷം നിങ്ങള്‍ക്ക് താഴെ കാണുന്നതുപോലെ ഒരു സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ കാണാന്‍ കഴിയും.
 
ഡെസ്ക്ടോപ്പിലേക്ക് പോകാനായി Desktop എന്നെഴുതിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ വിന്‍ഡോസ്‌ 8 ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു.
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

എഴുതിയത് Melbin Mathew Antony

ഞാന്‍ മെല്‍ബിന്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. ബ്ലോഗ്‌: http://mallutechblog.blogspot.in
sources; http://boolokam.com/