സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Greetings. Show all posts
Showing posts with label Greetings. Show all posts

Wednesday, April 13, 2016

വിഷു സമഭാവനയുടെ ദിനം




വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം.  വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. , ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ

പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍.. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
  തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. . നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോ

വിഷു സമഭാവനയുടെ ദിനം2016



വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്.
ഏപ്രില്‍ 14 - വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ

പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്നും കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു. ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോടെ.

Thursday, December 31, 2015

പുതുവത്സര ആശംസകള്‍..2016

പുതുവത്സര ആശംസകള്‍..2016

എല്ലാ കൂട്ടുകാർക്കും ഹാപ്പി ന്യൂ ഇയർ ആശംസകൾ!
ഫേസ്ബുക്കിൽ ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്കു സമ്മാനിച്ചു കടന്നുപോയ 2015 ന് ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ ഞാൻ 2015 ൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം. 2016 നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്നു ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ .. തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....
പുതുവത്സര ആശംസകള്‍..
LIVE AND LET LIVE..
WISHING YOU A HAPPY AND PROSPEROUS NEW YEAR MY FRIENDS

Admin

Wish you all a Happy New Year2016


Wish you all a Happy New Year 2016

Happy New Year Greetings


  Greetings from http://rmssa.blogspot.com/

To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,AWalk vth aims,Run vth Confidence,
Fly vth ur
chievements,
May U Have a Lovely Year ahead..

Happy New Year 2016.







 2016പുതുവത്സരാശംസകള്‍ 2016
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം 
സുജീന്ദ്രബബു  തലവടി  
തിരുവല്ല  ആര്‍ .എം .എസ്  

പുതുവര്‍ഷം വീണ്ടും

happy kids-happy new year
പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Friday, December 25, 2015

Wish you a Happy Christmas

WISH YOU ALL A HAPPY CHRISTMAS

from http://rmssa.blogspot.com/ 

To all my dearest, sweetest and most loving Views.........

May the lovely spirit of Christmas bring you lots of peace, joy and happiness.
May it live with you all through the Christmas season.
Here’s wishing you a Wonderful Christmas and a Blessed New Year.

MERRY CHRISMAS


Saturday, September 05, 2015

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....

ശ്രീകൃഷ്ണ ജയന്തി ദിനം സമാധാനത്തിന്റെ ദിനം ആകട്ടെ

 











ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണ് .
ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ദിവസമാണ് ചിങ്ങത്തിലെ കറുത്ത പക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും അങ്ങനെ ലോകനന്മയ്ക്കുമായാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായത്.
മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും ,ശ്രീരാമനും .മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങളായാണ് കണക്കാക്കുന്നത്. അവ ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, അവരവരുടെ കര്‍മ്മം അനുഷ്ഠിച്ച് തിരിച്ചുപോയി എന്നാണ് വിശ്വാസം ..എന്നാല്‍ ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും., ക്രിസ്തുവും , നബിയൂം എല്ലാം . വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് .മഹാഭാരത കഥയില്‍ ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ വിശ്വരൂപം കാണിച്ചു അനുഗ്രഹിക്കുന്നുണ്ട് അതിനാല്‍ ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം .
ദേവകിയുടെ പുത്രനായി ജനിച്ച് യശോദയുടെയും നന്ദഗോപരുടെയും പുത്രനായി വളര്‍ന്ന്, ലോകം കണ്ട ഏറ്റവും വലിയ,നല്ല കാമുകനും ഭര്‍ത്താവും കൌശലക്കാരനും ഇടനിലക്കാരനും കൂടുതല്‍ ചൈതന്യവും ഒക്കെയുള്ള സാക്ഷാല്‍ കൃഷ്ണന്റെ , ഗുരുവായൂരപ്പന്റെ , കാര്‍മുകില്‍ വര്‍ണന്റെ ,മുരളീമാധവന്റെ ജന്മസുദിനത്തില്‍ എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....
ശ്രീകൃഷ്ണ ജയന്തി സമാധാനത്തിന്റെ ദിനം ആകട്ടെ എന്ന് ആശിക്കുന്നു.

Happy Teacher's Day


a





Good Teachers are gift of god,



Teachers are our living lord.
Lets celebrate teacher’s day,
Sarvpalli Radhakrishnan’s Birthday.

Discipline, Manners & like things,
we become queens and kings.
Good Teachers are gift of god,
Make our knowledge very broad.
They are very good preachers,
Make us a person with good features.
Sometime love us, sometimes beat.
Make our life very sweet.
Good Teachers are gift of god,
Use your pen like a sword.
Some give life, some give thumb,
They make us very handsome.
They are our good founder,
Make us all rounder.
Good Teachers are gift of god,
Be Honest and do not fraud.
Give all of them due respect,
It is Jasleen’s small request.
May all of them live very long,
Make the country very strong.

HAPPY JANMASHTAMI

HAPPY  JANMASHTAMI