സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label ടെക് വാര്‍ത്ത. Show all posts
Showing posts with label ടെക് വാര്‍ത്ത. Show all posts

Sunday, July 14, 2013

അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ ക്രോം കമാന്‍ഡുകള്‍



1
ഗൂഗിള്‍ ക്രോം വളരെ അധികം പ്രശസ്തമായ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണ്. ഗൂഗിള്‍ ക്രോമില്‍ പ്രത്യക്ഷത്തിലാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത ചില രഹസ്യ കമാന്റുകള്‍ ഉണ്ട്.
അഡ്രസ് ബാറില്‍ നേരിട്ട് ടിപ്പ് ചെയ്തു ഗൂഗിള ക്രോമിന്റെ പ്രത്യേക സെറ്റിംഗ്‌സ് കളിലേക്ക് പോകുന്നതിനുള്ള ഷോര്‍ട്ട് കട്ടുകളാണ് ഈ കമാന്‍ഡുകള്‍ അതില്‍ പ്രധാനപെട്ടവയെ നമുക്ക് പരിചയപ്പെടാം
  1. Chrome://help – ബ്രൌസര്‍ വേര്‍ഷന്‍ ഏതെന്നു പരിശോധിക്കുന്നതിനും അപ്പ്‌ഡേറ്റ് ചെയ്യുവാനും.
  2. Chrome://extensions – ആഡ് ഓണുകള്‍ ഡിസ്‌പ്ലേ ചെയ്യുന്നു.
  3. Chrome://downloads – ഡൌണ്‍ലോഡ് ചെയ്തവ കാണുന്നതിനു
  4. Chrome://history – ബ്രൌസര്‍ ഹിസ്റ്ററി കാണുന്നതിന്‌
  5. Chrome://Settings – സെറ്റിംഗ്‌സ് പേജ് തുറന്നു കിട്ടുന്നതിന്‌
  6. Chrome://Settings/search engine – സെര്‍ച്ച് എങ്ങിനുകള്‍ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും
  7. Chrome://Settings/import Data – ബുക്ക് മാര്ക്കുകളും സെട്ടിങ്ങ്‌സുകളും ഇംപോര്ട്ട് ചെയ്യുന്നതിന്‌
  8. Chrome://Settings/manage profile – പ്രൊഫൈല്‍ ചിത്രവും യൂസര്‍ നെയിം ഉം കൈകാര്യം ചെയ്യുന്നതിന്‌
  9. Chrome://Settings/Content – കണ്ടെന്റ് സെറ്റിങ്ങ്‌സുകളില്‍ മാറ്റം വരുത്തുന്നതിന്.
  10. Chrome://Settings/clearBrowserData – ബ്രൌസിംഗ് ഡാറ്റയും ഹിസ്‌റൊരിയും ഡിലീറ്റ് ചെയ്യുന്നതിന്.
  11. Chrome://Settings/contentexceptions#Cookies – കുക്കികള്‍ കൈകാര്യം ചെയ്യുന്നതിന്.
  12. Chrome://Settings/content Exceptions#images – ചിത്രങ്ങള്‍ വിലക്കിയിരിക്കുന്ന അല്ലെങ്കില്‍ അനുവദിച്ചിരിക്കുന്ന സൈറ്റുകള്‍ മാനേജ് ചെയ്യുന്നതിന്.
  13. Chrome://Settings/content Exceptions#javascript – ജാവ സ്‌ക്രിപ്റ്റുകള്‍ മാനേജ് ചെയ്യുന്നതിന്.
  14. Chrome://Settings/content Exceptions#plugins – പ്‌ലഗ് ഇന്നുകള്‍ കൈകാര്യം ചെയ്യുന്നതിന്‌
  15. Chrome://Settings/content Exceptions#pepper-flash-cameramic – വെബ് ക്യാം , മൈക്രോ ഫോണ്‍ എന്നിവ അക്‌സെസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഇനേബിള്‍ / ഡിസേബിള്‍ ചെയ്യുന്നതിന്.

Wednesday, July 03, 2013

ഫെയ്സ്ബുക്ക് സ്വകാര്യത സംരക്ഷിക്കാന്‍



 1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍
ഫെയ്സ്ബുകില്‍ നിന്നും ഇമെയിലിലേക്ക് വരുന്ന നോട്ടിഫികേഷന്‍ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . ആദ്യമായി നിങ്ങളുടെ ഫെയ്സ്ബുക്കില്‍  മുകളില്‍ വലതു ഭാഗത്ത്‌ കാണുന്ന ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട്‌ സെറ്റിംഗ്സ് ക്ലിക്ക്  ചെയ്യുക .



  ശേഷം വരുന്ന ഈ പേജില്‍ നിന്നും ഓരോ ഓപ്ഷനും നേരെയുള്ള എഡിറ്റ്‌ എന്നതില്‍ ക്ലിക്ക് ചെയ്യുക .


 അതിനു ശേഷം എല്ലാ മെയിലും ഒഴിവാക്കാന്‍ കോളത്തില്‍ ഉള്ള എല്ലാ ടിക്കും ഒഴിവാക്കുക . അല്ലെങ്കില്‍ ആവശ്യമില്ലാത്തത് ടിക്ക് ഒഴിവാക്കുക
 

 പിന്നീട് save  changes എന്നതില്‍ ക്ലിക്ക് ചെയ്യുക . ഇങ്ങനെ എല്ലാ ഓപ്ഷനിലും ചെയ്യുക .

ഗ്രൂപ്സ് എന്ന ഓപ്ഷനില്‍ താഴെ കാണുന്ന ( ചുവന്ന അടയാളം ഉള്ള
 ) ഭാഗത്ത് ക്ലിക്ക് ചെയ്യുക .

 പിന്നീട് വരുന്ന ഈ വിന്‍ഡോയില്‍ നിന്നും ചുവന്ന മാര്‍ക്ക് ഉള്ള ഭാഗത്ത് നിന്നും ടിക്കുകള്‍ ഒഴിവാക്കുക .
 ആവശ്യമില്ലാത്ത  എല്ലാ ഗ്രൂപിന്റെ നേരെ ഉള്ള ടിക്കുകളും ഒഴിവാക്കിയ ശേഷം സേവ് ചെയ്യുക .
 
2. മറ്റുള്ളവര്‍ ടാഗ്ഗ് ചെയ്യുന്നതും ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും നിയന്ത്രിക്കാന്‍
           
  മറ്റുള്ളവര്‍ നമ്മെ  ടാഗ്ഗ് ചെയ്യുന്നതും നമ്മുടെ  ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും നിയന്ത്രിക്കുവാന്‍ ആദ്യം പ്രൈവസി സെറ്റിംഗ്സ് ( privacy settings ) എടുക്കുക . 

 അതില്‍ നിന്നും ടൈംലൈന്‍&ടാഗ്ഗിംഗ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .
 ശേഷം ചുവന്ന മാര്‍ക്ക് ചെയ്ത ഭാഗവും മറ്റുള്ള ഒപ്ഷനുകളും  ചിത്രത്തില്‍ കാണുന്ന പോലെ ചേഞ്ച്‌ ചെയ്യുക .

 ടണ് ( DONE )   എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക .

 ഇനി നിങ്ങളെ ആരെങ്കിലും ടാഗ്ഗ് ചെയ്യുകയോ അല്ലെങ്കില്‍ ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുകയോ ചെയ്‌താല്‍ നോട്ടിഫികേഷന്‍ ആയി അത് വരും , അത് ഓപ്പണ്‍ ചെയ്തു അപ്പ്രൂവ് ( approve )എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ അത് നമ്മുടെ ടൈം ലൈനിലേക്ക് പോസ്റ്റ്‌ ചെയ്യപ്പെടും . ഈ ടാഗ്ഗ്  ടൈംലൈനിലേക്ക് വേണ്ട എങ്കില്‍ അപ്പ്രൂവിനു താഴെ ഉള്ള ക്ലോസ്  എന്നതിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക


 

 3. അപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍

ഫെയ്സ്ബുക്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല അപ്ലിക്കേഷന്‍സും നമ്മള്‍ അത് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ എന്ത് ഉപയോഗിക്കുന്നു എന്ന് നമ്മുടെ ടൈംലൈനിലേക്ക് ഓട്ടോമാറ്റിക്  ആയി  പോസ്റ്റ്‌ ചെയ്യാറുണ്ട് .  
                          ഇത് ഒഴിവാക്കാന്‍ അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്തു ,  ( apps )അപ്ലിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക

ശേഷം വരുന്ന വിന്‍ഡോയില്‍  ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നത് ഒഴിവാക്കേണ്ട അപ്ലിക്കേഷന്റെ ( oneindia  പോലെ ഉള്ള
  ) നേരെ കാണുന്ന എഡിറ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് വരുന്ന വിന്‍ഡോയില്‍ പോസ്റ്റ്‌ ഓണ്‍ യുവര്‍ ബിഹാഫ് ( post on your behalf
  ) എന്നതിന് നേരെ ഉള്ള everyone എന്നത് only me  എന്ന് ആക്കി ചേഞ്ച്‌ ചെയ്യുക


ഇനി ഈ അപ്ലിക്കേഷന്‍ നമ്മുടെ വാള്ളില്‍ പോസ്റ്റ്‌ ചെയ്താലും അത് മറ്റുള്ളവര്‍ക്ക് കാണുകയില്ല , അത് നമുക്ക് മാത്രമേ കാണാന്‍ കഴിയൂ

 

മലയാളം ഡിസൈനിംഗ് ഫോണ്ടുകള്‍



ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ്  ഈ പോസ്റ്റ്‌ ഇടുന്നത് . കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും  ഇവിടെ നല്‍കുന്നു . സിപ് ( zip )  ഫയല്‍ extract ചെയ്തു ഇന്‍സ്റ്റാല്‍ ചെയ്യുക . മുന്നൂറില്‍  കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട്  .

                    മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ  ക്ലിക്ക് ചെയ്യുക .


download 4

Friday, June 28, 2013

ഫെയ്സ്ബുക്കിലെ അക്സെപ്റ്റ് ചെയ്യാത്ത ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ എങ്ങനെ കണ്ടു പിടിക്കാം



ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും , പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും .. കുറെ റിക്കൊസ്റ്റുകള്‍ പെന്റിംഗ് ആയി നില്‍ക്കുമ്പോള്‍ ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത് ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് .

എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് . ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .



ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .


പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത് Continue അടിക്കുക .
പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക . 


ഇനി നിങ്ങള്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത ഇ മെയില്‍ അഡ്രസ്സിലേക്ക്  ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും . ഇതിന് ഏകദേശം 2 മണിക്കൂര്‍ വേണ്ടി വരും . അതില്‍ ക്ലിക്ക് ചെയ്‌താല്‍  facebook.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ആവും .

ഇനി അത് അണ്‍സിപ്പ് ചെയ്യുക . HTML എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ കാണുന്ന Friend_requests.html എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക .


ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട്  റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം  ..


ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം .. ഓരോ ആളുകളുടെയും പേര് അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്യുക . പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ Cancel request അടിക്കാം ..