സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, December 22, 2013

നമ്മുടെ പാവം കറിവേപ്പില…!!



 karivepila
കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളില്‍ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലര്‍ക്കും അറിയില്ല. കറിയില്‍ ഇട്ടതിനു ശേഷം എടുത്തു കളയാന്‍ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.
·         കറിവേപ്പില മോരില്‍ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാല്‍ ദഹനകേട് മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ് മോരില്‍.
·         ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേര്‍ത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.
·         പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.
·         അതിസാരം വന്നാല്‍ അരച്ച ഇലയില്‍ കോഴി മുട്ട അടിച്ചു ചേര്‍ത്ത് രണ്ടു നേരം പച്ചക്കോ, പൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.
·         കാല് വിണ്ടു കീറിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാല്‍ മതി.
ഇതൊക്കെ നമ്മുടെ നാട്ടില്‍ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടന്‍ ചികിത്സ രീതി ആണ്. ഇന്നുള്ള ആര്‍ക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടില്‍ തന്നെ നട്ടു വളര്‍ത്തിയത് ഉപയോഗിക്കണം.
ഒരു പുസ്തകത്തില്‍ നിന്നും കിട്ടിയ അറിവ് ഇവിടെ പകര്‍ന്നു എന്ന് മാത്രം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on