സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, September 30, 2013

ഒക്ടോ. 20-ന് വി.എസ് വിരമിച്ചേക്കും; പിണറായിക്കെതിരെ വന്‍ ബോംബിന് സാധ്യത !

തന്റെ തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ കേരള രാഷ്ട്രീയത്തിലെ പല പുലികളെയും വിറപ്പിച്ച വി.എസ് അച്ചുതാനന്ദന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അതെ സമയം വിരമിക്കുന്ന വേളയിലും തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയ പിണറായിയെ പൊതു രാഷ്ട്രീയത്തില്‍ നിന്നും തുടച്ചു നീക്കുവാനുള്ള ബോംബ്‌ പൊട്ടിച്ചായിരിക്കും വി.എസിന്റെ വിടവാങ്ങലെന്നും മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
നവതി ആഘോഷ ദിവസത്തില്‍ പ്രതിപക്ഷ നേതാവ് പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും വി.എസ് ഒഴിയുമെന്നാണ് അതെ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പിണറായി ഉള്‍പ്പടെ തനിക്കെതിരെ എന്നും പാരയായി നിന്നിരുന്ന പ്രമുഖ നേതാക്കള്‍ക്കെതിരായുള്ള ബോംബുകള്‍ വി.എസ് പാളയത്തില്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഈ വരുന്ന ഒക്ടോബര്‍ 20-നാണ് കേരള രാഷ്ട്രീയത്തിലെ കുലപതിക്ക് 90 വയസ്സ് തികയുക.
മംഗളം റിപ്പോര്‍ട്ടില്‍ യാഥാര്‍ത്ഥ്യം ഉണ്ടെങ്കില്‍ ഒക്ടോബര്‍ 20-നു ശേഷം ഇന്നത്തെ കേരള രാഷ്രീയം അല്ല അന്നുണ്ടാവുക. കേരള രാഷ്ട്രീയവും ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങളും മാറി മറിയും. സോളാറും മുഖ്യമന്ത്രിയുടെ ഓഫീസും മാധ്യമങ്ങള്‍ മറക്കും. കുറെ പുതിയ വിവാദങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചാവും അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തോട് വിട ചൊല്ലുക.
പാര്‍ട്ടി തന്റെ ചിറകുകള്‍ ഓരോന്നായി ഒടിച്ചു കഴിഞ്ഞതായി വി.എസിന് ബോധ്യമായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയതോടെ വി.എസിന് ഈ യുദ്ധം നിര്‍ത്തിയെ തീരൂ. എന്നാല്‍ ഒരു പരാജയഭാവത്തോടെ രാഷ്ട്രീയം അവസാനിപ്പിക്കുവാന്‍ അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെ മനസ്സ് സമ്മതിക്കില്ല. ചിറകരിയപ്പെട്ട അവസ്ഥയില്‍ അച്ചുതാനന്ദന് ഇതല്ലാതെ വേറെ മാര്‍ഗവും ഇല്ല.
കഴിഞ്ഞ ദിവസം പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അച്യുതാനന്ദനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ടു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കാനാകില്ലെന്ന് കമ്മിഷന്‍ തുടര്‍ന്ന് വി.എസിനു മുന്നറിയിപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്കും കസേര തെറിപ്പിക്കലിനും കാത്തുനില്‍ക്കാതെ വിരമിക്കാന്‍ വി.എസ്. തീരുമാനിച്ചെന്നാണ് അണിയറ സംസാരം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on