സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, May 06, 2013

കഷണ്ടിക്ക് മരുന്നായി

കഷണ്ടിക്ക് മരുന്നായി

‘ഡെന്‍സിഫിക് എന്ന് പേരുള്ള മരുന്ന്  ലോറിയല്‍ കോസ്‌മെറ്റിക് കമ്പനിയാണ് കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി എത്തുന്നത്.
5
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് മാറ്റി എഴുതുവാന്‍ തയ്യാറായിക്കോളൂ ! ലോറിയല്‍ കോസ്‌മെറ്റിക് കമ്പനിയാണ് കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി എത്തുന്നത്.
സ്‌റ്റെം സെല്ലുകളെ ആധാരമാക്കിയുള്ള മരുന്ന്, തലയിലെ വളരാന്‍ ശേഷി കുറഞ്ഞ രോമകോശങ്ങളെ വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവരുന്നു. ‘ഡെന്‍സിഫിക് ‘ എന്ന് പേരുള്ള മരുന്ന് തൊണ്ണൂറു ദിവസം കൊണ്ട് കഷണ്ടി ബാധിച്ച സ്ഥലത്ത് ആയിരത്തി അഞ്ഞൂറോളം പുതിയ മുടികള്‍ വളര്‍ത്താന്‍ ശേഷിയുള്ളതാണ് എന്നാണ് കണ്ടെത്തിയത്. മൂന്നു മാസത്തെ ചികിത്സക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ ആകുമെങ്കിലും കനത്ത ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് കമ്പനി പറയുന്നു.
ഈ മരുന്ന് ഗള്‍ഫ് ഗേറ്റിനെ പൊളിക്കുമോ, മലയാള സിനിമാ താരങ്ങള്‍ക്ക് വിഗ്ഗില്‍ നിന്നും മോചനം കൊടുക്കുമോ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ കാത്തിരുന്നു കാണാം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on