ദശാവതാരങ്ങൾ
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത് . മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ടു്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ടു്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു് അവതാരങ്ങളുണ്ടെന്നാണു് അതിലെ സങ്കല്പം. എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സുചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാരവാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് വിഷ്ണുവിന്റെ പത്ത് മുഖ്യാവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. 800 നൂറ്റാൺടുമുതൽക്കാണ്. ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്
അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശഥപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശഥപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം, കൂർമ്മം,വരാഹം എന്നീ അവതാരങ്ങൾ എടുത്തിരുന്നത്. പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിന്നെപ്പറ്റിയുള
വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്കുള്ള പ്രാരംഭികകഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു.
ബ്രാഹ്മണങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അവതാരവാദങ്ങൾ ഉണ്ടെങ്കിലും അവയുടെ രചനാകാലത്ത് അവതാരങ്ങളെ ദേവതകളായി പൂജിച്ചിരുന്നില്ല എന്നത് വിഷ്നുവിന് പ്രാധാന്യം കുറവായിരുന്നു എന്നതിനാലായിരിക്കാം എന്നാണ് ഡോ. കാമിൽ ബുൽക്കേ അവകാശപ്പെടുന്നത്. എന്നാൽ കൃഷ്ണാവതാരത്തോടൊപ്പം അവതാരവാദട്ഠിന്റെ വികാസത്തിൽ ഗണ്യമായ പരിവര്ത്തനം നടന്നു. വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കരുതാൻ തുടങ്ങിയതോടെ ഭാഗവതരെ തങ്ങളിലേക്കാകർഷിക്കാൻ ബ്രാഹ്മണർക്കായി. അവതാരവാദത്തിനു ഗണ്യമായ പ്രോത്സാഹനം അങ്ങനെ ലഭിച്ചു. താമസിയാതെ രാമനെയും അവതാരവാദത്തിൽ ഉൾപ്പെടുത്തി. രാമായണം ക്ഷത്രിയരുടെ സ്വന്തം കൃതിയായിരുന്നു. എന്നാൽ രാമായണത്തിന്റെ പ്രചാരത്തോടനുബന്ധിച്ച് രാമന്റെ ജനപ്രീതിയും ക്ഷത്രിയര്ക്കും മറ്റു ജനങ്ങൾക്കുമിടയിൽ വർദ്ധിച്ചു വന്നതോടെ രാമനേയും വിഷ്ണവിന്റെ അവതാരമായി കരുതപ്പെടാൻ തുടങ്ങിയതും ഈ അവതാരവാദത്തിന്റെ സ്വാഭാവിക വികാസപരിണാമമഅയഅണ് കാണുന്നത്. ഉത്തരകാണ്ഡത്തിൽ മാത്രം അവതാരവാദത്തെപ്പറ്റി പരാമർശമുള്ളതും പിന്നീടുള്ള പ്രക്ഷേപങ്ങളിൽ ഈ വാദം കൂടുതലും കാണപ്പെടുന്നതതിനും തെളിവായി കാണിക്കപ്പെടുന്നത്.
അവതാരവാദത്തിന്റെ പരിണാമത്തിനിടയിൽ ക്രി.വ. 7-8 നൂറ്റാണ്ടുകളിൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെട്ടു.
പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും ക്രി.വ. 800 മാണ്ടുവരെ അവതാരങ്ങളൂടെ സംഖ്യകളിലും പേരിലും ഐക്യരൂപം കാണുന്നില്ല. നാരായണീയോപാഖ്യാനത്തിൽ വിഷ്ണുവിന് ആറവതാരങ്ങൾ ആണുള്ളതെങ്കിൽ (വരാഹം, നരസിംഹം, വാമനൻ, ഭാർഗ്ഗവരാമൻ, ദാശരഥിരഅമൻ, വാസുദേവകൃഷ്ണൻ) ഇതേ ഉപാഖ്യാനത്തിലെ മറ്റൊരിടത്ത് നാലു അവതാരങ്ങളുടെ (വരാഹം, നരസിംഹം, വാമനൻ, മനുഷ്യാവതാരം) പരാമർശമേയുള്ളൂ. വിഷ്ണുപുരാണത്തിൽ പ്രജാപതിയുടെ കൂർമ്മവരാഹവതാരങ്ങളെപ്പറ്റി
ഭാഗവതപുരാണത്തിലെ അവതാരങ്ങളുടെ പട്ടികയിൽ രണ്ടുപ്രാവശ്യം ഇരുപത്തിരണ്ടും ഒരു പ്രാവശ്യം ഇരുപത്തിഒന്നും അവതാരങ്ങളുടെ പേരുകള് രേഖപ്പെടുത്തിയിരിക്കുന്നു.
അവതാരങ്ങൾ
മത്സ്യം (അവതാരം)
ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ഭൂമിയെ രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റേയും പ്രജാപതിയുടേയും ബന്ധം മഹാഭാരതത്തിൽ വിവരിച്ചിട്ടുണ്ട്.
കൂർമ്മം (അവതാരം)
മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജന് ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം. രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല.
വരാഹം
രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. വിഷ്ണുപുരാണത്തിലും വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു.
വാമനൻ
മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണന്റെ രൂപമാണ് വാമനന്. ബ്രാഹ്മണരുടെ പ്രാധാന്യം വർദ്ധിപ്പിക്കാനും വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരുടെ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും.
ശ്രീരാമൻ
രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നുമുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷമായിരിക്കണ
കൃഷ്ണൻ
വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. 3-)ം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത്. ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്.
ശ്രീബുദ്ധൻ
അവതാരവാദത്തിന്റെ വികാസത്തിൽ ക്രിസ്തുവർഷം ആറാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുമുതൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കി അവശേഷിച്ച ബുദ്ധമതാനുയായികളായ സാധാരണ ജനങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ള ശ്രമവും നടന്നു.ആദ്യമായി രേഖപ്പെടുത്തിയ വര്ണ്ണനകൾ ക്ഷേമേന്ദ്രന്റെ ദശാവതാര ചരിതത്തിലഅണ് കാണുന്നത്. ബുദ്ധമത ചരിത്രം പരിശോധിച്ചാൽ ബുദ്ധന്മാർ ശൈവ-വൈഷ്ണവ മതക്കാരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചതഅയിക്കാണാം. എന്നാൽ അതേ ബുദ്ധമതസ്ഥഅപകൻ തന്നെ വിഷ്ണുവിന്റെ അവതാരമായി കൊട്ടിഘോഷിക്കപ്പെടുക എന്ന വിരോധാഭാസത്തെയും മറികടക്കാൻ കാലത്തിനായി എന്നു കരുതണം.
" മത്സ്യഃ കൂർമ്മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
:രാമോ രാമശ്ച രാമശ്ച
:കൃഷ്ണഃ കൽക്കിർ ജനാർദ്ദനഃ "
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on