സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, December 27, 2012

റെയില്‍വേ ടിക്കറ്റ്‌ ഇനി മുതല്‍ ഓട്ടോമാറ്റിക് യന്ത്രം വഴി

റെയില്‍വേ ടിക്കറ്റ്‌ ഇനി മുതല്‍ ഓട്ടോമാറ്റിക് യന്ത്രം വഴി; നീണ്ട ക്യൂ ഇനി കാണില്ല


റെയില്‍വേ സ്‌റ്റേഷനുകളിലെ നീണ്ട ക്യൂ ഇനി കാണില്ല. സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും പെട്ടെന്ന് ടിക്കറ്റ്‌ എടുക്കുവാനുള്ള ഓട്ടോമാറ്റിക് യന്ത്രം വരുന്നു. ദക്ഷിണ റെയില്‍വെയുടെ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍ തുടങ്ങിയ കേരളത്തിലെ അഞ്ചു പ്രധാന സ്‌റ്റേഷനുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ശശി തരൂര്‍ നിര്‍വഹിച്ചു.
സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ നമുക്ക് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് യന്ത്രത്തില്‍ നിന്ന് ടിക്കറ്റെടുക്കുന്നത്. എടിഎം പോലുളള യന്ത്രത്തില്‍ നിന്ന് യാത്രക്കാര്‍ക്കു 30 സെക്കന്റില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. 100 രൂപക്കു ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുന്നവര്‍ക്കു സ്വയം ടിക്കറ്റ് എടുക്കാനും സാധിക്കും എന്നതാണ് മറ്റൊരു സൗകര്യം. ഇതില്‍ 52 രൂപക്ക് ടിക്കറ്റെടുക്കാം. ബാക്കി സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കും. സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജു ചെയ്യാനും സാധിക്കും. 100 മുതല്‍ 5000 രൂപ വരെ ചാര്‍ജു ചെയ്യാം

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on