സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, December 15, 2012

വെബില്‍ നിന്നും ഇനിയെന്തും ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം

വെബില്‍ നിന്നും ഇനിയെന്തും ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം

വെബില്‍ നിന്നും ഇനിയെന്തും ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാന്‍ സാധിക്കാവുന്ന ക്രോം എക്സ്റ്റന്‍ഷനുമായി ഗൂഗിള്‍ രംഗത്ത്. സേവ് ടു ഡ്രൈവ് എന്ന പേരിലുള്ള പുതിയ എക്സ്റ്റെന്‍ഷന്‍ ആണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ക്രോം ബ്രൌസറില്‍ പുതിയൊരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. ആ ഐക്കണ്‍ ഉപയോഗിച്ച് ഒരു വെബ്‌സൈറ്റില്‍ നിന്നും ഒരു ചിത്രമോ അല്ലെങ്കില്‍ ആ വെബ്സൈറ്റ് മുഴുവനായോ നമുക്ക് ഗൂഗിള്‍ ഡ്രൈവിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.
അത് പോലെ തന്നെ ഉപഭോക്താക്കള്‍ക്ക്‌ ഒരു വെബ്‌ പേജിന്റെ എച്ച് ടി എം എല്‍ സോഴ്സ് കോഡ് മുഴുവനായും അല്ലെങ്കില്‍ ആ വെബ്സൈറ്റ് തന്നെ മുഴുവനായും വെബ്‌ ആര്‍ക്കൈവ്‌ (.mht) ഫോര്‍മാറ്റില്‍ സേവ് ചെയ്യാം. ഒരു റൈറ്റ് ക്ലിക്ക്‌ അടിച്ചാല്‍ ഇതൊക്കെ ഈ എക്സ്റ്റെന്‍ഷന്‍ കൊണ്ട് സേവ് ചെയ്യാം.

അത് പോലെ സേവ് ചെയ്ത കണ്ടന്‍റ് മാനേജ് ചെയ്യാന്‍ വ്യത്യസ്ത മാര്‍ഗങ്ങളും ഇതിലുണ്ട്. ഡ്രൈവില്‍ നിന്നും ഈ ഫയല്‍ അതി വേഗം തന്നെ ഓപ്പണ്‍ ചെയ്യാനും റീനെയിം നടത്താനും സാധിക്കും.
അത് പോലെ ഡ്രൈവില്‍ സേവ് ചെയ്ത ഇമേജ് മാനേജ് ചെയ്യാനും കുറെ അധികം ഓപ്ഷനുകള്‍ ഗൂഗില്‍ പുതുതായി ഇറക്കിയിട്ടുണ്ട്. ഇമേജ് അവിടെ നിന്നും സൂം ചെയ്യാനും അത് പോലെ ഇമേജ് എഡിറ്റ്‌ ചെയ്ത് ഇമേജില്‍ എവിടെ വേണമെങ്കിലും നമ്മുടെതായ ലെറ്ററുകള്‍ ചെക്കനും സാധിക്കും.
നിങ്ങള്‍ ഈ പുതിയ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് നോക്കിയോ? എന്ത് പറയുന്നു? നിങ്ങള്‍ക്കിഷ്ടപ്പെട്ടോ?

എഴുതിയത് ജാസിര്‍ ജവാസ്‌

Sources: http://boolokam.com/

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on