സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, October 01, 2012

പാസ്‌പോര്‍ട്ടിന്റെയും ഫീസ് കൂട്ടുന്നു !

പാസ്പോര്‍ട്ടിനും വില കൂടും


അങ്ങനെ പാസ്‌പോര്‍ട്ടിന്റെയും ഫീസ് കൂട്ടുന്നു !
ഒക്ടോബര്‍ 1 മുതല്‍ പാസ്‌പോര്‍ട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ രീതിയിലുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഫീസ് നിലവിലുള്ള 1000 രൂപയില്‍ നിന്നും 1500 രൂപയായും തല്‍ക്കാല്‍ സംവിധാന പ്രകാരമുള്ള അപേക്ഷകള്‍ക്ക് നിലവുലുള്ള 2500 രൂപയില്‍ നിന്നും 3500 രൂപയായുമാണ് ഉയര്‍ത്തിയിട്ടുള്ളത്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സാധാരണ അപേക്ഷകള്‍ക്കുള്ള ഫീസ് 40 ഡോളറില്‍ നിന്നും 75 ഡോളറായും 48 യൂറോയില്‍ നിന്നും 60 യൂറോയായും ഉയരും.
അച്ചടി, സേവനദാതാക്കള്‍ക്കുള്ള കരാര്‍ തുക, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരക്ക്, ഐ ടി സംബന്ധമായ ചെലവുകള്‍ തുടങ്ങി വിവിധ ഘടകങ്ങളിലുണ്ടായ വര്‍ധനവാണ് ഫീസ് വര്‍ധനവിന് വഴി വച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാസ്പാര്‍ട്ട് നിരക്കുകള്‍ അവസാനമായി പുതുക്കിയത് 2002 മാര്‍ച്ച് 29നാണ്

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on