സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, October 01, 2012

മാരുതി ആള്‍ട്ടോ 800 ബുക്കിംഗ് ഇവിടെ ചെയ്യാം

മാരുതി ആള്‍ട്ടോ 800 ബുക്കിംഗ് ഇവിടെ ചെയ്യാം

2 ലക്ഷത്തില്‍ താഴെ മാത്രം വില പ്രതീക്ഷിക്കുന്ന മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ രണ്ടാമനും മാരുതിയെ ലോകമറിയുന്ന ബ്രാന്‍ഡ്‌ ആക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച മാരുതി 800 ന്റെ പിന്‍ഗാമിയും ആയ മാരുതി ആള്‍ട്ടോ 800 ഒക്ടോബര്‍ 16 നു ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കെ അതിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ ആയി നടത്താന്‍ മാരുതി വെബ്സൈറ്റ് തന്നെ തുടങ്ങിയിരിക്കുകയാണ്. കേവലം 5000 രൂപയ്ക്കു വാഹനം ആര്‍ക്കും ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാം.
വിപണി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് മാരുതി ആള്‍ട്ടോ 800 ലോഞ്ച്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ആഴത്തില്‍ വേരോടിയ ബ്രാന്‍ഡ് നാമമാണ് മാരുതി 800. അതുകൊണ്ട് തന്നെയാവാം 800 എന്നത് പേരില്‍ ഉള്‍പ്പെടുത്താന്‍ മാരുതി – സുസുക്കി തയാറായത്.
ഏതെന്കിലും കാരണവശാല്‍ ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ നമ്മള്‍ അടച്ച 5000 രൂപ തിരികെ കിട്ടും എന്നതാണ് ഈ ബുക്കിംഗിന്റെ ഗുണവശം.
വാഹനം ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യേണ്ടവര്‍ക്ക് താഴെ കാണുന്ന ലിങ്ക് വഴി ബുക്ക്‌ ചെയ്യാം.
മാരുതി ആള്‍ട്ടോ 800 ബുക്കിംഗ് ലിങ്ക്

Sources;: http://boolokam.com/

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on