സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, June 28, 2012

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യാം

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യാം

ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഒപെറേറ്റിങ്ങ് സിസ്റ്റം ആണ് വിന്‍ഡോസ് 7. ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ് 7ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.
  • 1 GHz 32-ബിറ്റ് അല്ലെങ്കില്‍ 64-ബിറ്റ് പ്രോസ്സസ്സര്‍
  • 1 ജി ബി റാം
  • 16 ജി ബി ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ്
  • DirectX 9 സപ്പോര്‍ട്ട്
  • ഡി വി ഡി ഡ്രൈവ്
ഇനി 32-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാം ഉണ്ടെങ്കില്‍ 64-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
ഇനി പ്രധാന പടിയിലേക്ക് കടക്കാം.
ആദ്യം വിന്‍ഡോസ് സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVDഎന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക.
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിംഗ്സില്‍ പോയി Primary Boot Device-CD ROMആക്കുക.
BIOS സെറ്റിംഗ്‌സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ എങ്ങനെ ആണ് എടുക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
അപ്പോള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ കാണാന്‍ കഴിയും.



ലോഡിംഗ് കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ കാണാം.



അല്‍പ്പസമയത്തിനകം മറ്റൊരു ദൃശ്യം പ്രത്യക്ഷപ്പെടും.



ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ് ലേഔട്ടും തിരഞ്ഞെടുത്ത് Nextഅമര്‍ത്തുക. ഇവിടെInstall Nowക്ലിക്ക് ചെയ്യുക.



 

ഇവിടെ ചതുരത്തില്‍ ടിക്ക് ചെയ്ത് Nextഅമര്‍ത്തുക.





ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Custom (Advanced)തിരഞ്ഞെടുക്കുക.



ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട െ്രെഡവ് തിരഞ്ഞെടുക്കുക.
(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന െ്രെഡവ് മുഴുവന്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും)


ഇപ്പോള്‍ വിന്‍ഡോസ് ഫയലുകള്‍ കോപ്പി ചെയ്യുന്നത് കാണാന്‍ കഴിയും.

ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട് ആവും.അതിനുശേഷം അഡ്മിന്‍ അക്കൗണ്ട് നിര്‍മിക്കാനുള്ള വിന്‍ഡോ കാണാം.


അവിടെ പാസ്സ്‌വേര്‍ഡ് കൊടുത്തതിനുശേഷം nextഅമര്‍ത്തുക. ഇനി വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.


പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് next അമര്‍ത്തുക. (ഇല്ലെങ്കിലും next അമര്‍ത്തുക). പിന്നീട് വരുന്ന വിന്‍ഡോയില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ്.
അടുത്ത വിന്‍ഡോയില്‍ സ്ഥലവും സമയ മേഖലയും തിരഞ്ഞെടുക്കുക.

അടുത്ത വിന്‍ഡോയില്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക. എന്ത് നെറ്റ്‌വര്‍ക്ക് ആണെന്ന് അറിയില്ലെങ്കില്‍ Public Networkതിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഏതാനും നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഇതുപോലെ നിങ്ങളുടെ ഡസ്‌ക്ടോപ് കാണാവുന്നതാണ്.

അഭിനന്ദനങ്ങള്‍ ..!! നിങ്ങള്‍ വിജയകരമായി വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.
നിങ്ങളുടെ വിന്‍ഡോസ് അക്കൗണ്ട് പാസ്സ്‌വേര്‍ഡ് പരമാവധി മറക്കാതിരിക്കാന്‍ ശ്രമിക്കുക. അഥവാ മറന്നുപോയാല്‍ എന്ത് ചെയ്യണം എന്നറിയാന്‍ ഈ പോസ്റ്റ് കാണുക.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

എഴുതിയത് Melbin Mathew Antony

ഞാന്‍ മെല്‍ബിന്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. ബ്ലോഗ്‌: http://mallutechblog.blogspot.in

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on