സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, June 03, 2012

വിന്‍ഡോസ്‌ 7ന്റെ ലോഗോണ്‍ സ്ക്രീന്‍ മാറ്റാം

http://fc05.deviantart.net/fs42/i/2009/147/7/1/Windows_7_Login_Screen_for_XP_by_Rahul964.png
ഇന്ന് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വിന്‍ഡോസ് 7. കാണാനുള്ള മികവും, മെച്ചപ്പെട്ട പ്രവര്‍ത്തന ശീലവും വിന്‍ഡോസ് 7 നെ ഒരു വിജയമാക്കി മാറ്റി. ഇപ്പോള്‍ വിന്‍ഡോസ് 7 എങ്ങനെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം എന്നാണ് ഇവിടെ പറയുന്നത്.വിന്‍ഡോസ് 7 ന്റെ ലോഗോണ്‍ സ്‌ക്രീന്‍ (ലോഗോണ്‍ ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോ) എങ്ങനെ ചേഞ്ച് ചെയ്യാം എന്നാണ് ഞാന്‍ ഇവിടെ പറയുന്നത്.
ഇതിനി ആദ്യം നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ലോഗോണ്‍ സ്‌ക്രീനിന്റെ ബാക്ക്‌ഗ്രൌണ്ട് ചിത്രം, ടെക്സ്റ്റ്, സൈസ്, കളര്‍, നോട്‌സ് തുടങ്ങിയവ എല്ലാം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാം. അതിനായി ഇത് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം ടെസ്‌ക്ടോപില്‍ ലോഗോണ്‍ സ്‌ക്രീന്‍ എന്ന ഷോര്‍ട്ട് കട്ട് വരും. അത് ഓപ്പണ്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഇഷ്ടമുള്ള ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ Set us logon backgroundഎന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്തും നമുക്ക് ലോഗോണ്‍ സ്‌ക്രീന്‍ ചേഞ്ച് ചെയ്യാവുന്നതാണ്. അപ്പോള്‍ നമുടെ കമ്പ്യൂട്ടര്‍ കൂടുതല്‍ മനോഹരമാകുമല്ലോ. ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിന്‍ഡോസ് 7 മനോഹരമാക്കാനുള്ള കൂടുതല്‍ ടിപ്‌സ് താമസിയാതെ വരുന്നു. കാത്തിരിക്കുക. എല്ലാവര്ക്കും ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോരായ്മകളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?

എഴുതിയത് Thasleem     

 Published by http://rmssa.blogspot.in


No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on