Renowned Malayalam movie director and producer Appachan (88) died in a private hospital in Kochi on23-04-2012 Monday.
Mr. Appachan was born in 1924, in Pulincunoo, a village in Alappuzha, Kerala. He is credited with producing the first 3-D film in the country, ‘My dear Kuttichattan', in 1984. It was dubbed in several languages. In Hindi, it was released as ‘Chota Chetan'. He was also the founder of Navodaya Studio and Kishkinta, the amusement park near Tambaram. Mr. Appachan also introduced several stars, notable among them, Mohanlal, who later went on to become a Malayalam superstar. Early this year, the Kerala government honoured him with the JC Daniel award for his outstanding contribution to Malayalam cinema. Navodaya introduced digital film editing in 1989. It also made the first television serial of the south, “Bible ki kahaniyan” a Hindi serial on Dooradarshan during 1990-91.
The last rites for Mr. Appachan will be held at Assumption Church near Kishkinta theme park. He is survived by his wife, two sons and two daughters.
PADAYOTTAM - 4 Mohanlal, Mammootty, Prem Nazir, Madhu - First 70mm movie...
നവോദയം അസ്‌തമിച്ചു
മലയാള സിനിമയില്‍ സാഹസിക പരീക്ഷണങ്ങള്‍കൊണ്ട് നവഭാവുകത്വം സൃഷ്‌ടിച്ച നിര്‍മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന്‍ (ചാക്കോ പുന്നൂസ്-88) അന്തരിച്ചു. 23-4-2012ലെ വൈകിട്ട് 6.40ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍മൂലം ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്നു(24-04-2012) രാവിലെ കാക്കനാടുള്ള വസതിയിലും തുടര്‍ന്ന് 11 മണി മുതല്‍ ആറു വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. വൈകിട്ടോടെ ചെന്നൈയ്‌ക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകിട്ട് ചെന്നൈ താമ്പരം അസംപ്‌ഷന്‍ പള്ളി സെമിത്തേരിയില്‍. ആലപ്പുഴ മാളിയംപുരയ്‌ക്കല്‍ കുടുംബാംഗമായ അപ്പച്ചന്‍ ഏറെക്കാലമായി കാക്കനാടാണു താമസം. ഭാര്യ: ബേബി. മക്കള്‍: ജിഷ, ജീസ്, സംവിധായകന്‍ ജിജോ, ജോസ്. ഒരുവര്‍ഷമായി കാന്‍സര്‍വിദഗ്‌ധന്‍ ഡോ. വി.പി. ഗംഗാധരന്റെ ചികില്‍സയിലായിരുന്നു. കഴിഞ്ഞ 18-നാണ് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ത്യസമയത്ത് ഭാര്യ ബേബിയും മക്കളും സമീപമുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമയ്‌ക്കു മറക്കാനാവാത്ത നിരവധി സംഭാവനകള്‍ നല്‍കിയ അപ്പച്ചന്‍ ഒട്ടേറെ പുതുമകളുടെ തുടക്കക്കാരനെന്ന നിലയിലാണു ശ്രദ്ധേയനായത്. രാജ്യത്തെ ആദ്യ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, തെന്നിന്ത്യയിലെ ആദ്യ 70 എം.എം. സിനിമയായ പടയോട്ടം, മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പു തുടങ്ങിയവ ഉള്‍പ്പടെ നൂറില്‍പരം സിനിമകള്‍ നിര്‍മിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് 2010-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു.
1976-ല്‍ കാക്കനാട് നവോദയ സ്‌റ്റുഡിയോയ്‌ക്കു തുടക്കമിട്ടശേഷം അദ്ദേഹം നടത്തിയ പടയോട്ടം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. മരിക്കുന്നതുവരെ മലയാള സിനിമയ്‌ക്കുവേണ്ടി ജീവിച്ച അപ്പച്ചന്‍ ഉദയ, നവോദയ സ്‌റ്റുഡിയോകളുടെ ബാനറുകളിലാണു സിനിമ നിര്‍മിച്ചത്. വ്യവസായ സംരംഭകന്‍ എന്ന നിലയിലും ഗണനീയനാണ്. ഇന്ത്യയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ധയുടെ സ്‌ഥാപകനും അപ്പച്ചനാണ്.
സഹോദരന്‍ കുഞ്ചാക്കോയുമായി ചേര്‍ന്നാണ് ഉദയാ സ്‌റ്റുഡിയോയുടെ ബാനറില്‍ ആദ്യകാലത്ത് സിനിമാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കുഞ്ചാക്കോയുടെ മരണശേഷം രൂപീകരിച്ച നവോദയയുടെ ബാനറില്‍ 'കടത്തനാട്ട് മാക്കം' ആയിരുന്നു ആദ്യ സിനിമ. അപ്പച്ചന്‍ നിര്‍മിച്ച 'തീക്കടല്‍' എന്ന ചിത്രം മലയാളത്തിലെ ആദ്യ മള്‍ട്ടിസ്‌റ്റാര്‍ ചിത്രമെന്ന ഖ്യാതി നേടി. പ്രേം നസീര്‍, ഷീല, മധു, സുകുമാരന്‍, ശ്രീവിദ്യ, അംബിക തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു സിനിമ നിര്‍മാണം. കൂടുതല്‍ പണംമുടക്കി കൂടുതല്‍ കാഴ്‌ചക്കാരെ സൃഷ്‌ടിക്കുകയെന്ന തന്ത്രമായിരുന്നു അദ്ദേഹത്തിന്. മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കമിട്ട ലഘു ബജറ്റ് ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ വന്‍ വിജയം നേടിയ ചെറുചിത്രങ്ങളില്‍ ഒന്നായി. പുതിയ സംവിധായകന്‍ (ഫാസില്‍), പുതിയ സംഗീത സംവിധായകന്‍ (ജെറി അമല്‍ദേവ്), പുതിയ നായകനും (ശങ്കര്‍) നായികയും (പൂര്‍ണിമ ജയറാം), പുതിയ വില്ലന്‍ (മോഹന്‍ലാല്‍) എന്നിവരുമൊക്കെയാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ഹിറ്റാക്കി മാറ്റിയത്.
പിന്നീടാണ് മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം എന്ന സ്വപ്‌നത്തിലേക്ക് അപ്പച്ചന്‍ കണ്ണുവച്ചത്. അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ എന്ന നോവലിന്റെ മൂലകഥയില്‍നിന്നു ഗോവിന്ദന്‍കുട്ടി രചിച്ച തിരക്കഥയില്‍ രൂപംകൊണ്ട 'പടയോട്ടം' അപ്പച്ചന്റെ മകന്‍ ജിജോയാണു സംവിധാനം ചെയ്‌തത്. തൊട്ടടുത്ത ചിത്രമായ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്' ഫാസില്‍ സംവിധാനം ചെയ്‌തു.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങള്‍ അപ്പച്ചന്‍ നന്നായി ഉപയോഗിച്ചു. ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകന്‍ മോഹന്‍ സിത്താര കടന്നുവന്നത്. ടി.കെ. രാജീവ്‌കുമാറിനെ സംവിധാനമേല്‍പ്പിച്ച് ചാണക്യന്‍ നിര്‍മിക്കുമ്പോള്‍ കമല്‍ഹാസനായിരുന്നു നായകന്‍. പിന്നീട് ബോളിവുഡ് കീഴടക്കിയ നായികയായ ഊര്‍മിള മദോന്ദ്‌കര്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ്.
aa
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on