യൂടൂബില്‍ തരംഗം സൃഷ്ടിച്ച് കൊണ്ട് പതിനാലുകാരി പെണ്‍കുട്ടിയും. അമേരിക്കയില്‍ മലയാളി മാതാപിതാക്കളില്‍ പിറന്ന ഗ്രീഷ്മ ജോബ് എന്ന 14 കാരി പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക് വേണ്ടി യൂടൂബ് ചാനല്‍ ഉണ്ടാക്കി ശ്രദ്ധാകേന്ദ്രം ആകുന്നതു. സ്വന്തം യൂടൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ട് കേവലം 2 ആഴ്ച്ച മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഇതുവരെ ആയി ഒന്നര ലക്ഷം പേര് ആ വീഡിയോ കണ്ടു കഴിഞ്ഞു. യൂടൂബിലും ഫേസ്ബുക്കിലും കമന്റുകളുടെ പ്രളയം ആണ് കാണാന്‍ കഴിയുന്നത്.ഏതായാലും നമുക്ക് വീഡിയോകള്‍ ഒന്ന് കാണാം.
ഇന്നലെയാണ് ഈ വീഡിയോ ഈ ലേഖകന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ അതിന്റെ നിര്‍മാതാവിനെ തേടിയുള്ള അലച്ചില്‍ ആയിരുന്നു. കുറച്ചു നേരത്തെ ശ്രമത്തിനു ശേഷം ഗ്രീഷ്മ ജോബ് എന്ന വണ്ടര്‍ ഗേളിനെ ഫേസ്ബുക്കില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ നേരെ കയറി മെസ്സേജ് അയച്ചു, അവരെ പറ്റിയുള്ള വിവരങ്ങള്‍ തരാന്‍. യാതൊരു മടിയും കൂടാതെ വീഡിയോയില്‍ പറയുന്ന പോലെ “പടക്കം പൊട്ടിംഗ്” ആയി ഗ്രീഷ്മ ജോബ് മറുപടി അയച്ചു. നമുക്കത് അവരുടെ സ്റ്റൈലില്‍ തന്നെ ഇവിടെ അവതരിപ്പിക്കാം.
എന്തായാലും അമേരിക്കയില്‍ ഫ്രൈഡേ എന്ന വീഡിയോ ഉണ്ടാക്കിയ തരംഗം തീര്‍ച്ചയായും ഈ കുറച്ചു കുറച്ചു മാത്രം മലയാളം സംസാരിക്കുന്ന മലയാളി പെണ്‍കൊടി ഇവിടെ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടതില്ല. ഇവരുടെ മറ്റു ചില വീഡിയോകളും ഇവിടെ കാണാം.ഹെല്ലോ, എന്റെ പേര് ഗ്രീഷ്മ. 14 വയസ്സുള്ള ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും യു എസ്സില്‍ തന്നെ. എന്നാല്‍ എന്റെ അച്ഛനമ്മമാര്‍ കേരളത്തില്‍ ജനിച്ചവര്‍ ആണ്, അത് കൊണ്ട് തന്നെ എന്നെയും ഒരു മലയാളി എന്ന് വിളിക്കാം. ഞാന്‍ റോമന്‍ കാതോലിക്ക് ആണ്. അഞ്ചു വയസ്സ് മുതല്‍ തന്നെ ടെക്നോളജി സംബന്ധമായ കാര്യങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കമ്പ്യൂട്ടറിനെ കുറിച്ചുള്ള ഒട്ടനേകം കാര്യങ്ങള്‍ ഒരു ക്ലാസ്സിലും പോവാതെ തന്നെ തലയിലായി.ഇന്ത്യന്‍ കോമഡി ഷോകളും മറ്റും സ്ഥിരമായി കാണുന്ന ആളാണ് ഞാന്‍. എന്നാല്‍ അതില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യന്‍ കോമഡികള്‍ ആണെന്നത് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എന്ത് കൊണ്ട് മലയാളികള്‍ക്ക് ഇതായിക്കൂടാ എന്ന ചിന്ത മലയാളികള്‍ക്കായി ഒരു യൂടൂബ് ചാനല്‍ എന്നാ ഐഡിയയിലേക്ക് എന്നെ എത്തിച്ചു. അങ്ങിനെ രണ്ടു മാസങ്ങള്‍ക്ക് മുന്നേ യൂടൂബ് വീഡിയോ നിര്‍മാണം ഞാന്‍ ആരംഭിക്കുകയായിരുന്നു. അതിനു വേണ്ട വീഡിയോ എഡിറ്റിംഗ് ട്രിക്ക്സ് എല്ലാം പഠിച്ചതും ഗൂഗിള്‍ ബ്രൌസിങ്ങിലൂടെ തന്നെ. പിയാനോയും ഫ്ലൂട്ടും ഗിറ്റാറും വായിക്കാന്‍ അറിയുകയും ചെയ്യും.
ബോളിവുഡ് സിനിമകളിലെ പാട്ടുകളേയും അത് പോലെ യുവതികളുടെ കൂടെ പാടി അഭിനയിക്കുന്ന വയസ്സന് നടന്മാരെയും മറ്റും കളിയാക്കിക്കൊണ്ടുള്ള വീഡിയോ
മറ്റൊരു രസകരമായ വീഡിയോ
Indian Couple Shopping വീഡിയോ
Indian Couple Fighting വീഡിയോ
മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ പരസ്പരം വെറുക്കുന്നതിനെ ThatIndianG കളിയാക്കുന്നു..
തീര്‍ച്ചയായും ഈ പെണ്‍കുട്ടിയെ വായനക്കാര്‍ സ്നേഹിക്കുമെന്ന കാര്യത്തില്‍ ബൂലോകത്തിനു ഒരു സംശയവും ഇല്ല. ഇനിയും വീഡിയോകള്‍ പുറത്തു വരുന്ന മുറക്ക് ബൂലോകം അത് അപ്ഡേറ്റ് ചെയ്യുന്നതാണ്.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on