സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, November 18, 2011

OBC cry mi layer limit up to 12 lac

മേല്‍ത്തട്ട് പരിധി ഉയര്‍ത്തി: മെട്രോകളില്‍ 12 ലക്ഷം



പിന്നാക്കക്കാര്‍ക്കിടയിലെ 'മേല്‍ത്തട്ട്' വിഭാഗത്തെ കണ്ടെത്താനുള്ള പരിധി ഉയര്‍ത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മെട്രോ നഗരങ്ങളിലെ പിന്നാക്കക്കാരിലെ മേല്‍ത്തട്ട് പരിധി 12 ലക്ഷം രൂപയും മറ്റ് മേഖലകളില്‍ ഒമ്പതു ലക്ഷം രൂപയുമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ നാലര ലക്ഷം രൂപയാണ് മേല്‍ത്തട്ട് പരിധി.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് മേല്‍ത്തട്ട് പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരിധി ഉയര്‍ത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.


പുതിയ തീരുമാനത്തോടെ, മെട്രോ നഗരങ്ങളില്‍ മാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവരുടെ മക്കള്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. അതെസമയം, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കും തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്ന ആവശ്യത്തിന് ഈ തീരുമാനം ആക്കംകൂട്ടും. മേല്‍ത്തട്ട് പരിധി നാലര ലക്ഷം മാത്രമായതിനാല്‍ പല സംവരണ തസ്തികകളും നികത്താന്‍ കഴിയുന്നില്ലെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിന്നാക്ക വിഭാഗപട്ടിക വിപുലീകരിക്കാനും തീരുമാനിച്ചിരുന്നു. കേരളത്തില്‍ നിന്ന് കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും.


source;Mathrubhumi dt18-11-2011

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on