സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, October 13, 2011

മൈക്രോസോഫ്ടിന്റെ ടച്ച് മൗസ്Touch Mouse

മൈക്രോസോഫ്ടിന്റെ ടച്ച് മൗസ് ഇന്ത്യയിലും




മൗസ് എന്നത് ക്ലിക്ക് ചെയ്യാനുള്ള ഉപകരണം എന്ന രീതിയിലാണ് മിക്കവരും കാണുന്നത്. 'ഒറ്റ മൗസ്‌ക്ലിക്കില്‍' എന്ന പറച്ചില്‍ പോലും അതിന്റെ അടിസ്ഥാനത്തിലാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല അനുബന്ധ ഉപകരണങ്ങളും മാറിയിട്ടും മൗസിന് കാര്യമായ മാറ്റം വന്നിരുന്നില്ല.

മൈക്രോസോഫ്ടിന്റെ പുതിയയിനം മൗസുകള്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ്. ക്ലിക്ക് മൗസിന് പകരം 'ടച്ച് മൗസ്' (Touch Mouse) ആണ് മൈക്രോസോഫ്ട് രംഗത്തെത്തിച്ചിരിക്കുന്നത്. കൈവിരലുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന 'മാന്ത്രിക മൗസ്'. ടച്ച് മൗസ് ഇന്ത്യയിലും വില്‍പ്പനക്ക് എത്തിച്ചിരിക്കുകയാണ് മൈക്രോസോഫ്ട്.

ടച്ച് മൗസ് വയര്‍ലെസ്സാണ്, വിന്‍ഡോസ് 7 ന് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ അനായാസമാക്കാന്‍ ടച്ച് മൗസിന് കഴിയുമെന്ന് മൈക്രോസോഫ്ട് പറയുന്നു.


നമുക്ക് പരിചയമുള്ള പഴയ മൗസിന്റെ രൂപഘടന തന്നെയാണ് ടച്ച് മൗസിന്റേത്. കൈക്കുള്ളില്‍ ഒതുങ്ങിയിരിക്കും. മള്‍ട്ടിടച്ച് ജസ്റ്ററുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അതിനാകും. പഴമയ്ക്കുള്ളില്‍ പുതുമ ഒളിപ്പിച്ചുവെച്ച രീതിയാലാണ് മൗസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സാരം.

വിരലുകളുടെ അനായാസ ചലനങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നാവിഗേറ്റ് ചെയ്യാന്‍ ടച്ച് മൗസിന്റെ മള്‍ട്ടിടച്ച് പ്രവര്‍ത്തനം യൂസറെ സഹായിക്കും. 'ബ്ലൂ ട്രാക്ക്' (Blue Track) സങ്കേതം ഉപയോഗിക്കുന്ന ഈ മൗസിന് ഇന്ത്യയില്‍ 3999 രൂപായാണ് വില.

ടച്ച് സങ്കേതങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്ന സമയത്ത്, മൗസിനും ആ ഫീച്ചര്‍ പ്രദാനം ചെയ്യുന്നതാണ് മൈക്രോസോഫ്ടിന്റെ സങ്കേതം. എന്നാല്‍, ഒരു മൗസിന് ഏതാണ്ട് നാലായിരം രൂപ മുടക്കാന്‍ ഇന്ത്യയില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം അവശേഷിക്കുന്നു.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on