സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, October 09, 2011

Miss Kerala2011

താടിക്കാര്‍ക്ക് അഭിമാനം

Le Meridien witnessed glam and glitz when Hairomax Miss Kerala 2011, Elizabeth Thadikkaran was crowned on 8th October. Completing the victory trail, Sruthi Nair bagged the first runner – up and Maria John became the second runner-up.

ലോകമെങ്ങുമുള്ള എല്ലാ താടിക്കാര്‍ക്കും അഭിമാനമായി കൊച്ചിക്കാരിയായ എലിസബത്ത് താടിക്കാരന്‍ മിസ് കേരള 2011 കിരീടം ചൂടി.

Miss Kerala 2011 is Elizabeth Thadikkaran. Sruthi Nair bagged the First runner - up title and Maria John bagged the second runner up title


Miss Kerala 2011 is Elizabeth Thadikkaran. Sruthi Nair bagged the First runner - up title and Maria John bagged the second runner up title

Miss Kerala 2011 is Elizabeth Thadikkaran. Sruthi Nair bagged the First runner - up title and Maria John bagged the second runner up title


Miss Kerala 2011 is Elizabeth Thadikkaran. Sruthi Nair bagged the First runner - up title and Maria John bagged the second runner up title


20 സുന്ദരിമാരെയും ഒന്നു കാണണമെന്നുള്ളവര്‍ക്കായി ഇരുപതു പേരുടെയും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.

(ചിത്രങ്ങള്‍ക്കു കടപ്പാട്- മിസ് കേരള ഡോട് നെറ്റ്).
സാംസ്കാരികനവോത്ഥാനത്തിനു ചുക്കാന്‍ പിടിക്കുന്നവരുമായ മലയാളികള്‍ തികഞ്ഞ പുച്ഛത്തോടും അതിലേറെ അവഞ്ജയോടും കൂടി തികച്ചും മ്ലേച്ഛമായ ഈ സൗന്ദര്യമല്‍സരത്തിന്റെ ഫലമറിയാന്‍ അഗ്രഹിക്കുന്നതുകൊണ്ടും കിരീടമണിയുന്ന സുന്ദരിയെ നാലു പുലഭ്യം പറഞ്ഞ് തങ്ങള്‍ അഭിമാനികളും തറവാടികളുമാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ അവസരമുണ്ടാക്കുന്നതിനും വേണ്ടിയാണ്.

വെണ്ണല താടിക്കാരന്‍ വീട്ടില്‍ ചാര്‍ളി താടിക്കാരന്റെയും റാണിയുടെയും മകളായ എലിസബത്ത് ബാംഗ്ലൂര്‍ എം.എസ്. രാമയ്യ കോളേജിലെ രണ്ടാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയാണ്.അടുത്തിടെ ഒരു ദന്തഡോക്ടര്‍ മിസിസ് ഇന്ത്യ ഇന്റര്‍നാഷനല്‍ ആയിരുന്നു.പല്ലിന് ജീവിതത്തില്‍ എത്ര വലിയ പ്രാധാന്യമാണുള്ളതെന്ന് നമുക്കു മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണിതെന്നു തോന്നുന്നു. കൊച്ചിക്കാരി തന്നെയായ ശ്രുതി നായര്‍ ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. പുണെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി (മരിയ്‍ക്ക് വോട്ട് ചെയ്ത ആരൊക്കെയോ ഇവിടെ ഉണ്ടായിരുന്നു).

സിനിമാ താരം പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ ‘മിസ് ഇന്ത്യ’ നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, മലയാള സിനിമാ സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍ (സിദ്ദിഖ് ഒരിക്കലും ഇങ്ങനൊരു തരംതാണ പരിപാടിക്ക് പോകരുതായിരുന്നു എന്നു ബുദ്ധിജീവികള്‍ ഗര്‍ജിക്കുന്നതിന്റെ ആരവം ഞാനിപ്പോഴേ കേള്‍ക്കുന്നു).

മറ്റ് ടൈറ്റിലുകള്‍ സ്വന്തമാക്കിയവര്‍-മിസ് ഫോട്ടോജനിക് -മരിയ ജോണ്‍, മാതൃഭൂമി ക്ലബ്ബ് എഫ്.എം. ബ്യൂട്ടിഫുള്‍ വോയ്‌സ് -ശിഖ സന്തോഷ്, ബ്യൂട്ടിഫുള്‍ സൈ്മല്‍ -റിച്ച സുധീര്‍, ബ്യൂട്ടിഫുള്‍ സ്‌കിന്‍ -നിമിഷ ശിവറാം, ബ്യൂട്ടിഫുള്‍ ഐസ് -സഞ്ജന കുമാര്‍, മിസ് പെര്‍ഫക്ട് ടെന്‍ -എലിസബത്ത് താടിക്കാരന്‍. മിസ് ടാലന്‍റഡ് -തൃപ്തി എസ്., മിസ് കണ്‍ജീനിയാലിറ്റി -നിഖിത നായര്‍.

എല്ലാ സുന്ദരിമാര്‍ക്കും എന്റെ ഭാവുകങ്ങള്‍ നേരുന്നു.സദാചാര പൊലീസിങ്ങിനെ പറ്റി പറയുമ്പോള്‍ അവന്മാരെ കൊല്ലണം എന്നാക്രോശിക്കുകയും മിസ് കേരള മല്‍സരത്തെപ്പറ്റി പറയുമ്പോള്‍ അവളുമാകെ കൊല്ലണം എന്നലറിവിളിക്കുകയും ചെയ്യുന്ന ആദര്‍ശധീരന്മാര്‍ക്ക് വേണ്ടി ഞാനീ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on