സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, September 26, 2011

How to read Malayalam in Mobile phones?

മൊബൈലില്‍ മലയാളം വായിക്കാന്‍ How to read Malayalam in Mobile phones?


മൊബൈലില്‍ മലയാളം വായിക്കാന്‍

How to read Malayalam in Mobile phones?

വളരെ അധികം ആളുകള്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ആണ് മൊബൈലില്‍ മലയാളം വായിക്കാന്‍ എന്ത് ചെയ്യണം എന്ന് ..താഴെ കാണുന്ന പ്രകാരം ചെയ്‌താല്‍ എളുപ്പമാകും വേറെ വഴികള്‍ ഉണ്ടെങ്കില്‍ അതും ഇവിടെ കമന്ടാവുന്നതാണ് എന്തേ ...

ഒപേര മിനി ബ്രൗസര്‍ ഉപയോഗിച്ചാണ്‌ മലയാളം പോര്‍ട്ടലുകള്‍ ലഭിക്കുന്നത്‌. നേരത്തെ തന്നെ ഇതുവഴി മലയാളം വായന സാധ്യമായിരുന്നെങ്കിലും ചില മൊബൈലുകളില്‍ ചില്ലക്ഷരങ്ങള്‍ വായിക്കുന്നതിന്‌ പ്രയാസം നേരിട്ടിരുന്നു. എന്നാല്‍ ഈയടുത്താണ് വ്യക്തമായി മലയാളം വായിക്കാന്‍ അവസരമുണ്ടായത്‌.

മലയാളം പോലെ തന്നെ യൂണികോഡ്‌ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹിന്ദി, കന്നട, തമിഴ് തുടങ്ങി മറ്റു ഭാഷാ സൈറ്റുകളും ഒപേര ബ്രൗസറില്‍ വായിക്കാനാകും. മലയാളത്തില്‍ മാധ്യമം, മാതൃഭൂമി, മംഗളം മുതലായ പത്രങ്ങളുടെ സൈറ്റുകളും മറ്റു മലയാള ബ്ലോഗുകളും ഇതുവഴി വായിക്കാനാകും.

താഴെ പറയുന്ന പ്രകാരമാണ്‌ ‘ഒപേര മിനി’മൊബൈലില്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടത്‌.

മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക.

ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:” എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി മലയളത്തില്‍ വായിക്കാനാകും

2 comments:

  1. Malayalam support cheyyunnilla ente phone.
    Endha cheyya.
    Onne sahaayikkaamo....

    ReplyDelete
  2. Ente mobailil malayalam support cheyyunnilla.onne sahaayikkaamo...

    ReplyDelete

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on