സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, September 05, 2015

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....

ശ്രീകൃഷ്ണ ജയന്തി ദിനം സമാധാനത്തിന്റെ ദിനം ആകട്ടെ

 











ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണ് .
ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ദിവസമാണ് ചിങ്ങത്തിലെ കറുത്ത പക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും അങ്ങനെ ലോകനന്മയ്ക്കുമായാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായത്.
മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും ,ശ്രീരാമനും .മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങളായാണ് കണക്കാക്കുന്നത്. അവ ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, അവരവരുടെ കര്‍മ്മം അനുഷ്ഠിച്ച് തിരിച്ചുപോയി എന്നാണ് വിശ്വാസം ..എന്നാല്‍ ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും., ക്രിസ്തുവും , നബിയൂം എല്ലാം . വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് .മഹാഭാരത കഥയില്‍ ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ വിശ്വരൂപം കാണിച്ചു അനുഗ്രഹിക്കുന്നുണ്ട് അതിനാല്‍ ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം .
ദേവകിയുടെ പുത്രനായി ജനിച്ച് യശോദയുടെയും നന്ദഗോപരുടെയും പുത്രനായി വളര്‍ന്ന്, ലോകം കണ്ട ഏറ്റവും വലിയ,നല്ല കാമുകനും ഭര്‍ത്താവും കൌശലക്കാരനും ഇടനിലക്കാരനും കൂടുതല്‍ ചൈതന്യവും ഒക്കെയുള്ള സാക്ഷാല്‍ കൃഷ്ണന്റെ , ഗുരുവായൂരപ്പന്റെ , കാര്‍മുകില്‍ വര്‍ണന്റെ ,മുരളീമാധവന്റെ ജന്മസുദിനത്തില്‍ എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....
ശ്രീകൃഷ്ണ ജയന്തി സമാധാനത്തിന്റെ ദിനം ആകട്ടെ എന്ന് ആശിക്കുന്നു.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on